'നാട്ടു നാട്ടു' ശരിക്കും ഓസ്‌കര്‍ അര്‍ഹിക്കുന്നുണ്ടോ എന്ന് നടി അനന്യ ചാറ്റര്‍ജി; വിവാദം

95-ാമത് ഓസ്‌കര്‍ നേട്ടത്തിന്റെ നിറവിലാണ് രാജ്യം. ‘നാട്ടു നാട്ടു’ ഗാനത്തിനും ‘ദ എലിഫന്റ് വിസ്പറേഴ്‌സ്’ ഡോക്യുമെന്റിക്കും പുരസ്‌കാരം ലഭിച്ചതിന്റെ ആഘോഷം രാജ്യത്ത് അവസാനിച്ചിട്ടില്ല. എന്നാല്‍ നാട്ടു നാട്ടു ഗാനം ശരിക്കും ഓസ്‌കര്‍ അര്‍ഹിക്കുന്നുണ്ടോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

ദേശീയ അവാര്‍ഡ് ജേതാവായ നടി അനന്യ ചാറ്റര്‍ജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് ചിലര്‍ ചര്‍ച്ചയാക്കുന്നത്. നാട്ടു നാട്ടു നേടിയ ചരിത്ര നേട്ടത്തില്‍ ശരിക്കും സന്തോഷിക്കേണ്ടതുണ്ടോ എന്ന് സംശയം തോന്നുന്നു എന്നാണ് നടിയുടെ പോസ്റ്റ്. ഇതോടെ രാജ്യത്തിന്റെ സുപ്രധാന നേട്ടത്തെ തരംതാണ രീതിയില്‍ കണ്ടെന്നായി ചിലരുടെ വിമര്‍ശനം.

”എനിക്ക് മനസ്സിലായില്ല, ‘നാട്ടു നാട്ടു’വില്‍ അഭിമാനം തോന്നേണ്ടതുണ്ടോ? നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്? എന്തുകൊണ്ടാണ് എല്ലാവരും നിശബ്ദരായിരിക്കുന്നത്? നമ്മുടെ ശേഖരത്തിലുള്ള ഏറ്റവും മികച്ചത് ഇതാണോ? രോഷം അറിയിക്കുന്നു” എന്നാണ് അനന്യ കുറിച്ചിരിക്കുന്നത്.

പിന്നാലെ നടിയെ വിമര്‍ശിച്ചും പരിഹസിച്ചു കൊണ്ടുമുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ‘രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു പാട്ടിനെ വിമര്‍ശിക്കാതെ ബംഗാളി സിനിമയെ ലോക പ്രേക്ഷകരില്‍ എത്തിക്കാന്‍ നോക്കൂ’ എന്നിങ്ങനെയുള്ള കമന്റുകളാണ ലഭിക്കുന്നത്.

അതേസമയം, ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് നാട്ടു നാട്ടു ഓസ്‌കര്‍ നേടിയത്. സംഗീത സംവിധായകന്‍ എം.എം കീരവാണിയും രചയിതാവ് ചന്ദ്രബോസും ചേര്‍ന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ചേര്‍ന്നാണ് ആര്‍ആര്‍ആര്‍ ചിത്രത്തിലെ ഈ ഗാനം ആലപിച്ചത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ