'അച്ഛന്റെ 'വാഴ'യായും, നാട്ടുകാരുടെ 'കോഴി'യായും, ചേച്ചിമാരുടെ 'കഞ്ചന്‍' ആയും കണക്കാക്കപ്പെടുന്ന ചങ്കുകളെ...'; അമേയയുടെ ഉപദേശം

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ നടിയും മോഡലുമാണ് അമേയ മാത്യു. കരിക്കിന്റെ പുതിയ വെബ്‌സീരിയസിലെത്തിയതോടെ അമേയ കൂടുതല്‍ ആരാധകരെ നേടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമേയയുടെ പല ക്യാപ്ഷനുകളും ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള അമേയയുടെ ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

“രാപ്പകല്‍ വീട്ടില്‍തന്നെ കുത്തിയിരുന്നതിന് അച്ഛന്റെ “വാഴ”യായും… നാട്ടുകാരുടെ “കോഴി”യായും അയല്‍ക്കൂട്ടം ചേച്ചിമാരുടെ “കഞ്ചന്‍”ആയും കണക്കാക്കപ്പെട്ട എന്റെ പ്രിയ ചങ്കുകളെ… ഈ നാടിന്റെ രക്ഷകരാകാന്‍ കിട്ടിയ ഈ അവസരം പാഴാക്കരുത്. വീട്ടിലിരിക്കൂ, സൂപ്പര്‍ഹീറോ ആകൂ.” എന്നാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ലോക്ഡൗണ്‍ ലംഘിക്കുന്ന ആളുകളോട് അമേയ ഉപദേശിക്കുന്നത്.

https://www.instagram.com/p/B-KLvabpDeX/?utm_source=ig_web_copy_link

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും പലരും ഈ വിലക്ക് മറികടന്ന് പുറത്തു പോകുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തന്റേതായ തനതുശൈലിയിലുള്ള അമേയയുടെ അഭ്യര്‍ത്ഥന.

Latest Stories

ദീദിയുടെ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്; മമത ബാക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയെന്ന് ബിജെപി

ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

'ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ, അവളൊരു കുട്ടിയാണ്, ഈസമയം പഠിക്കാന്‍ പോകേണ്ടവളാണ്, അവളോടാണ് നമ്മള്‍ അമ്മയാകാന്‍ പറയുന്നത്'; 15കാരിയുടെ ഗര്‍ഭച്ഛിദ്രത്തില്‍ എയിംസിനോട് കടുപ്പിച്ച് സുപ്രീം കോടതി

ആനക്കലിയിൽ രണ്ടാമത്തെ മരണം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു

“വളർച്ചയുടെ മുഖം, ചൂഷണത്തിന്റെ അടിത്തറ: തൊഴിലാളിയുടെ വേദനയിൽ നിൽക്കുന്ന വ്യവസായ ഇന്ത്യ”

'ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?'; വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോ: സുരേഷ് ​ഗോപി

അസം മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോര്‍ട്ട് പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി