ചെന്നൈ പ്രളയം: ദുരിതാശ്വാസ നിധിയിലേക്ക് വൻതുക പ്രഖ്യാപിച്ച് സൂര്യയും കാർത്തിയും

മിഷോങ്ങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുകയാണ് ചെന്നൈ നഗരം. ഇപ്പോഴിതാ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് തെന്നിന്ത്യൻ താര സഹോദരങ്ങളായ സൂര്യയും കാർത്തിയും.

ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം എന്ന നിലയിലാണ് ഇപ്പോൾ ഇത്രയും തുക പ്രഖ്യാപിച്ചത്. തെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഇപ്പോൾ തുക പ്രഖ്യാപിച്ചത്.

അതേസമയം ചുഴലിക്കാറ്റ് ചെന്നൈ തീരത്ത് നിന്നും 90 കിലോമീറ്റർ അകലെയാണ്.100 കിലോമീറ്റർ വരെ വേഗത്തിൽ വീശിയിരുന്ന കാറ്റ്, ഇപ്പോൾ 115 കിലോമീറ്റർ വേഗത്തിൽ വീശുന്ന തീവ്രചുഴലിക്കാറ്റായി മാറിയിരിക്കുന്നു. ചെന്നൈ ജില്ലയിലുള്ള 6 പ്രധാന ഡാമുകളും, റിസർവോയറുകളും 98 ശതമാനവും നിറഞ്ഞു. ദുരിതാശ്വാസ വകുപ്പ് മന്ത്രി രാമചന്ദ്രന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേരുകയാണ്.

കനത്ത മഴയിൽ വെള്ളം കയറിയതോടെ ചെന്നൈ വിമാനത്താവളം അടച്ചു. അതിനിടെ ശക്തമായ മഴയിലും കാറ്റിലും ഇ സി ആർ റോഡിൽ ചുറ്റുമതിൽ ഇടിഞ്ഞു വീണു രണ്ട് ജാർഖണ്ഡ് സ്വദേശികൾ മരിച്ചു. രൂക്ഷമായ വെള്ളക്കെട്ടിൽ നഗരം മുങ്ങുകയാണ്. വേലച്ചേരിയിൽ കെട്ടിടം തകർന്നു വീണ് ആറു പേർക്ക് പരുക്കേറ്റു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് തമിഴ്നാട്ടിൽ 5000 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

നാളെയാണ് ചുഴലിക്കാറ്റ് ആന്ധ്രപ്രദേശിൽ കര തൊടുക.ചെന്നൈ തീർത്തു നിന്ന് 150 കിലോമീറ്റർ ദൂരത്താണ് ചുഴലിക്കാറ്റ് നിലവിലുള്ളത്. ഇതിന്റെ പ്രഭാവത്തിലാണ് മഴ ശക്തമായിരിക്കുന്നത് യ മഴ കനത്തതോടെ നഗരത്തിൽ വെള്ളക്കെട്ടായി മാറുകയായിരുന്നു.

വടപളനി, താംബരം ഉള്‍പ്പെടെ മിക്കയിടത്തും വീടുകളില്‍ വെള്ളംകയറി. സബ്‌വേകളുംഅടിപ്പാലങ്ങളും മുങ്ങി. ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ളത് അടക്കം നിരവധി ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി. കൊല്ലം -ചെന്നൈ എക്സ്പ്രെസും (16102) റദ്ദാക്കിയ ട്രെയിനുകളിൽ ഉൾപ്പെടുന്നു.

Latest Stories

'ഉപകരണ ക്ഷാമം ഒരു വർഷം മുമ്പ് തന്നെ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു'; വിശദീകരിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ, പിന്തുണയുമായി ഡോകർമാർ, അനങ്ങാതെ ആരോഗ്യവകുപ്പ്

ആർസിബി താരം വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു, പണം തട്ടിയെടുത്തു, പരാതിയുമായി യുപി സ്വദേശിനി

അതിന് കാരണം സൂര്യ, അദ്ദേഹത്തെ പോലൊരു മൂത്ത സഹോദരനെ ലഭിച്ചത് തന്റെ ഭാഗ്യം : കാർത്തി

'ഫണ്ടില്ലാതെ ബിരിയാണി വെക്കാനും ഉപകരണമില്ലാതെ ഓപ്പറേഷൻ ചെയ്യാനും ലേശം ബുദ്ധിമുട്ടാണ്‌'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ പ്രശാന്ത് ഐഎഎസ്

ക്യാബിനിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

സ്‌കൂളുകളില്‍ സൂംബ പരിശീലനം അടിച്ചേല്‍പ്പിക്കരുത്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയുള്ള സംസ്ഥാനമായി കേരളം മാറി; ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ നേതാവ്

അറബിക്കടലിന് മുകളിൽ പുതിയ ന്യൂനമർദം; കേരളത്തിൽ 5 ദിവസം കൂടി മഴ തുടരും, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

മുല്ലപ്പെരിയാർ 136 അടി തൊട്ടു; രാവിലെ 10 മണിക്ക് ഡാം തുറക്കും, പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം

മലപ്പുറത്ത് ഒരു വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചു; അക്യുപങ്ചര്‍ ചികിത്സ നടത്തുന്ന മാതാപിതാക്കള്‍ക്കെതിരെ കേസ്; വീട്ടില്‍ ജനിച്ച കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പും നല്‍കിയില്ല

മതസംഘടനകള്‍ക്ക് അഭിപ്രായം പറയാം, ആജ്ഞാപിക്കാന്‍ പുറപ്പെടരുത്; മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തില്‍ മതം വിദ്യാഭ്യാസത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് സിപിഎം