33 വര്‍ഷം മുമ്പ് അയച്ച കത്ത്, ആരാധകന്റെ അപൂര്‍വ്വ സമ്മാനം; സിദ്ദിഖിന്റെ വൈറല്‍ പോസ്റ്റ്, ചര്‍ച്ചയാകുന്നു

33 വര്‍ഷത്തിന് മുമ്പ് ആരാധകന്‍ അയച്ച കത്തിന് താന്‍ നല്‍കിയ മറുപടി കത്ത് പങ്കുവച്ച് നടന്‍ സിദ്ദിഖ്. നജീബ് മുദാദി എന്നൊരാള്‍ അയച്ച കത്തിന് നല്‍കിയ മറുപടിയാണ് സിദ്ദിഖ് പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സിദ്ദിഖ് തന്റെ 61-ാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നജീബ് മുദാദി ഈ കത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇതാണ് സിദ്ദിഖ് പങ്കുവച്ചിരിക്കുന്നത്. ”മുപ്പത്തിമൂന്ന് വര്‍ഷം മുന്‍പ് നജീബ് മൂദാദി എന്നൊരാള്‍ എനിക്കയച്ച കത്തിന് ഞാന്‍ അയച്ച മറുപടിയാണ് ഇത് … ഇന്ന് അദ്ദേഹം എന്റെ പിറന്നാളിനോടനുബന്ധിച്ചു അദ്ദേഹത്തിന്റെ പേജില്‍ അത് പോസ്റ്റ് ചെയ്ത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.”

”ഇന്ന് എനിക്കുകിട്ടിയ ഏറ്റവും വലിയ ഒരു പിറന്നാള്‍ സമ്മാനമായിട്ട് ഞാന്‍ ഈ കത്ത് കണക്കാക്കുന്നു.. നിങ്ങള്‍ക്കെല്ലാവര്‍ക്കും വായിക്കാന്‍ വേണ്ടി ഞാനിത് എന്റെ പേജില്‍ പോസ്റ്റ് ചെയ്യുന്നു” എന്നാണ് കത്ത് പങ്കുവച്ച് സിദ്ദിഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഈ കത്ത് സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിട്ടുണ്ട്.

അതേസമയം, ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ ആണ് സിദ്ദിഖിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ദിലീപ് നായകനായ ചിത്രത്തില്‍ തബല വര്‍ക്കിച്ചന്‍ എന്ന കഥാപാത്രമായാണ് സിദ്ദിഖ് വേഷമിട്ടത്. മോഹന്‍ലാല്‍-ജീത്തു ജോസഫ് കോമ്പോയില്‍ ഒരുങ്ങുന്ന ‘റാം’ ആണ് സിദ്ദിഖിന്റെതായി എത്താന്‍ പോകുന്ന പുതിയ ചിത്രം.

Latest Stories

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം

ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് അതിക്രമം; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ പൊലീസിന് പരാതി നല്‍കി ആം ആദ്മി എംപി സ്വാതി മലിവാള്‍

സ്വന്തം കമ്പനി ആണെങ്കിലും എനിക്ക് ശമ്പളം കിട്ടും, അതിന്റെ ടാക്‌സും അടക്കണം; മമ്മൂട്ടി കമ്പനിയെ കുറിച്ച് മമ്മൂട്ടി