ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

മകന്‍ ആകാശിന്റെ വിവാഹം ആഘോഷമാക്കി നടന്‍ രാജേഷ് ഹെബ്ബാര്‍. മന്‍സി സൊങ്കര്‍ ആണ് ആകാശിന്റെ വധു. ടെലിവിഷന്‍ രംഗത്ത് നിന്നും നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്. റോണ്‍സണ്‍ വിന്‍സന്റ്, ഷോബി തിലകന്‍, റെയ്ജന്‍ രാജന്‍, അരുണ്‍ രാഘവ്, സാജന്‍ സൂര്യ, കിഷോര്‍ സത്യ, ഷോബി തിലകന്‍, ദിനേശ് പണിക്കര്‍, ദേവി ചന്ദന തുടങ്ങി നിരവധി പേര്‍ അതിഥികളായി എത്തി.

തന്റെ സന്തോഷം രാജേഷ് ഹെബ്ബാര്‍ പങ്കുവയ്ക്കുകയും ചെയ്തു. മനസ് നിറയെ സന്തോഷമാണ്. രണ്ട് കുടുംബങ്ങളുടെ മാത്രമല്ല സംസ്‌കാരത്തിന്റെ കൂടി സംഗമമാണ് ഇവിടെ നടന്നത്. മകന്‍ ഹിന്ദിക്കാരിയെയാണ് കല്യാണം കഴിച്ചത്. ഞങ്ങള്‍ കര്‍ണാടകക്കാരാണ്, കേരളത്തില്‍ സെറ്റില്‍ ചെയ്തതാണ്. വീട്ടില്‍ തുളുവാണ് സംസാരിക്കുന്നത്.

മലയാളം നന്നായി അറിയാം, മകന്റെ ഭാര്യ ഹിന്ദിയാണ് സംസാരിക്കുന്നത്. എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ക്ഷണിച്ചവരെല്ലാം വിവാഹത്തിനെത്തി. ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ്. കുടുംബത്തിന്റെ കാര്യത്തിലും നിങ്ങളുടെ പ്രാര്‍ത്ഥനയും സ്നേഹവും കൂടെ വേണം.

മകന് മനസിന് ഇഷ്ടപ്പെട്ട, അവന്‍ തിരഞ്ഞെടുത്ത ആളെയാണ് വിവാഹം ചെയ്തത്. ഞങ്ങളുടെ കുടുംബത്തില്‍ ഉള്ളവര്‍ക്കെല്ലാം ഏറ്റവും സന്തോഷം നിറഞ്ഞ കാര്യമാണ് ഈ വിവാഹം. കല്യാണം എന്ന് പറയുന്നത് തന്നെ ആഘോഷമാണല്ലോ. ഞങ്ങള്‍ എല്ലാം ആഘോഷിക്കുന്നവരാണ് എന്നാണ് രാജേഷ് ഹെബ്ബാര്‍ പറയുന്നത്.

Latest Stories

ഇടതില്‍ ഇപ്പോള്‍ രണ്ട് തരം നേതാക്കളാണ് ഉള്ളത്; തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകും : രാഹുൽ ഗാന്ധി

സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേഷ് പിഷാരടിക്കെതിരെ പരാതിയുമായി മഹിളാ മോർച്ച

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്: സിനിമാ സെറ്റിലുണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

വികസിത നേമത്തേക്ക് സ്വാഗതം, മോദിക്ക് മന്ത്രി വി ശിവന്‍കുട്ടിയുടെ റൂട്ട് മാപ്പ്; വികസന പദ്ധതികളെ കുറിച്ച് ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ അറിയിക്കാന്‍ സാധ്യതയില്ലെന്ന് ശിവന്‍കുട്ടി

പുറത്തു വരുന്നതെല്ലാം തട്ടിക്കൂട്ടിയ സർവേകൾ; തോല്‍ക്കുമെന്ന് കണ്ടപ്പോള്‍ സിപിഎം വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുന്നു : വി.ഡി. സതീശൻ

കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുന്നു: “സ്ത്രീകൾ മത്സരിക്കുന്നു, പക്ഷേ ജയിക്കാൻ അനുവദിക്കപ്പെടുന്നുണ്ടോ?"

വമ്പിച്ച നിലയിൽ നുണ പ്രചാരണങ്ങൾ നടക്കുന്ന കാലമാണിത്; സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, മറ്റുള്ള മണ്ഡലങ്ങളിൽ കൂടി പോകേണ്ടിയിരുന്നു: മുഖ്യമന്ത്രി

മാറ്റമില്ലാതെ സ്വർണവില; വില ഒരു ലക്ഷത്തിന് മുകളിൽ തന്നെ..

പ്രചാരണച്ചൂടിൽ കേരളം; മോദിയും രാഹുലും ഇന്ന് വീണ്ടും കേരളത്തിൽ

ഹോര്‍മൂസ് കടന്ന് ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്; എത്തുന്നത് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കര്‍