മൃണാളുമായുള്ള ലിപ്‌ലോക് നാനി ആവശ്യപ്പെട്ടതോ? ചര്‍ച്ചയായി ടീസറിലെ ഹോട്ട് രംഗങ്ങള്‍; പ്രതികരിച്ച് താരം

കഴിഞ്ഞ ദിവസമാണ് നാനി ചിത്രം ‘ഹായ് നാന്ന’യുടെ ടീസര്‍ പുറത്തുവിട്ടത്. മൃണാല്‍ താക്കൂര്‍ നായികയാകുന്ന ചിത്രത്തില്‍ നാനിയുമായുള്ള ലിപ്‌ലോക് രംഗങ്ങളുമുണ്ട്. ഈ ലിപ്‌ലോക് രംഗങ്ങളെ കുറിച്ചുള്ള ഒരു ചോദ്യത്തിന് നാനി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ടീസറില്‍ ഒന്നിലധികം ലിപ്‌ലോക് രംഗങ്ങള്‍ കാണിക്കുന്നുണ്ട്. ഈ രംഗങ്ങള്‍ തിരക്കഥയില്‍ അനിവാര്യമായിരുന്നോ അതോ നാനി സംവിധായകനോട് ആവശ്യപ്പെട്ട് ഉള്‍പ്പെടുത്തിയതാണോ എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ഈ ചോദ്യത്തോട് വളരെ പക്വതയോടെയാണ് നാനി പ്രതികരിച്ചത്.

”അണ്ടേ സുന്ദരാനികി, ദസറ എന്നീ സിനിമകളില്‍ എനിക്ക് ലിപ് ലോക്കുണ്ടായിരുന്നില്ല. തിരക്കഥ ആവശ്യപ്പെടുമ്പോഴാണ് അത് ചെയ്യുന്നത്. സംവിധായകന്റെ വിഷനാണ് അതില്‍ പ്രധാനം, അതില്‍ എന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പിന് പ്രസക്തിയില്ല” എന്നാണ് മാധ്യമപ്രവര്‍ത്തകന് നാനി നല്‍കിയ മറുപടി.

സിനിമയ്ക്കായി കിസ് ചെയ്ത ശേഷം താന്‍ വീട്ടില്‍ എത്തുമ്പോള്‍ ഭാര്യയുമായി വഴക്കുണ്ടാകാറുണ്ടെന്നും നാനി വെളിപ്പെടുത്തി. എന്തായാലും നാനിയുടെ പക്വതയോടെയുള്ള മറുപടി താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, ഷൗരവ് ആണ് ചിത്രത്തിന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

അച്ഛന്‍-മകള്‍ ബന്ധം സംസാരിക്കുന്ന ചിത്രം ഡിസംബര്‍ ഏഴിന് ആണ് റിലീസ് ചെയ്യുന്നത്. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്‌സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഹിന്ദിയില്‍ ‘ഹായ് പപ്പ’ എന്ന പേരിലാണ് ചിത്രം എത്തുന്നത്. ഹിഷാം അബ്ദുല്‍ വഹാബ് ആണ് സംഗീതസംവിധാനം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ