നടന്‍ ബാബുരാജിന്റെ മകന്‍ വിവാഹിതനായി; താരസമ്പന്നമായി റിസപ്ഷന്‍

നടന്‍ ബാബുരാജിന്റെ മകന്റെ വിവാഹ റിസപ്ഷനില്‍ തിളങ്ങി മമ്മൂട്ടിയും മോഹന്‍ലാലും. കഴിഞ്ഞ ദിവസമാണ് ബാബുരാജിന്റെ മകന്‍ അഭയ് വിവാഹിതനായത്. ഗ്ലാഡിസ് ആണ് വധു. വിവാഹത്തിന്റെയും റിസപ്ഷന്റെയും ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ താരസമ്പന്നമായിരുന്നു അഭയ്‌യുടെ റിസപ്ഷന്‍. ബാബു രാജിന്റെ ആദ്യ വിവാഹത്തിലെ മകനാണ് അഭയ്. അക്ഷയ് മറ്റൊരു മകനാണ്.

വിവാഹ മോചനത്തിന് ശേഷം 2002ല്‍ ആണ് ബാബുരാജ് വാണി വിശ്വനാഥിനെ വിവാഹം ചെയ്യുന്നത്. ആര്‍ച്ചയും ആരോമലുമാണ് ഇവരുടെ മക്കള്‍. ബാബുരാജിന്റെ മകന്‍ വിവാഹിതനാവുന്ന എന്ന വാര്‍ത്ത വന്നതോടെയാണ് താരത്തിന്റെ ആദ്യ ഭാര്യയെ കുറിച്ചും മക്കളെ കുറിച്ചും പ്രേക്ഷകര്‍ അറിയുന്നത്.

ബാബുരാജ് മകന്‍ അഭയുടെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയ വീഡിയോ ആണ് ആദ്യം പുറത്ത് വന്നത്. ആദ്യ ഭാര്യക്കും മക്കള്‍ക്കുമൊപ്പം ചടങ്ങുകളിലെല്ലാം പങ്കെടുത്തതിന് ശേഷമാണ് നടന്‍ മടങ്ങിയത്.

Latest Stories

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'