ജര്‍മന്‍ കാരിയായ യുവതി തന്നെ നടന്‍ ആര്യ പറ്റിച്ചു എന്ന് ആരോപിച്ച് രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ആര്യ നിരപരാധിയാണെന്നും ഈ സംഭവവുമായി യാതൊരു ബന്ധവും ഇല്ലെന്നും കേസ് അന്വേഷണത്തിന് ശേഷം തെളിഞ്ഞിരുന്നു.
കേസില്‍ താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞ ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞുകണ്ട് ആര്യ സോഷ്യല്‍ മീഡിയയിലും എത്തിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ നടന്‍ നേരിട്ട് പൊലീസ് സ്റ്റേഷനില്‍ വീണ്ടും എത്തിയിരുന്നു. കേസും പ്രശ്‌നവും അവസാനിച്ച ശേഷവും വീണ്ടും ആര്യ പൊലീസ് സ്റ്റേഷനില്‍ എത്തിയത് എന്തിനാവും എന്ന ചോദ്യം ഉയരുന്നു. സെപ്റ്റംബര്‍ 2 ന് വൈകുന്നേരമാണ് ആര്യ കമ്മീഷണര്‍ ഓഫീസില്‍ എത്തിയത്. തന്റെ അഭിഭാഷകന്റെ കാറില്‍ കമ്മീഷണര്‍ ഓഫീസിലെത്തിയ ആര്യ, വിഐപി ഗേറ്റിലൂടെയാണ് അകത്ത് കടന്നത്.
എന്തിനാണ് കേസ് അവസാനിച്ച ശേഷവും കമ്മീഷണര്‍ ഓഫീസില്‍ എത്തിയത് എന്ന് ചോദിച്ചപ്പോള്‍, ജര്‍മന്‍ യുവതി നല്‍കിയ എഫ് ഐ ആറില്‍ നിന്ന് തന്റെയും അമ്മയുടെയും പേര് ഒഴിവാക്കാന്‍ വേണ്ടിയാണ് എന്നായിരുന്നു നടന്റെ പ്രതികരണം.
ആര്യ വിവാഹം ചെയ്യാം എന്ന് പറഞ്ഞ് എഴുപത് ലക്ഷം രൂപ പറ്റിച്ചു എന്നായിരുന്നു വിഡ്ജ എന്ന യുവതിയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ ഓണ്‍ലൈന്‍ പരാതി സമര്‍പ്പിച്ചിരുന്നു.