ഷെയ്ന്‍ നിഗം ചിത്രത്തിന്റെ റീമേക്കിലൂടെ ബോളിവുഡില്‍ അരങ്ങേറാന്‍ ജുനൈദ് ആമിര്‍ ഖാന്‍

ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. ഷെയ്ന്‍ നിഗം ചിത്രം ഇഷ്‌ക്കിന്റെ ഹിന്ദി റീമേക്കിലൂടെയാണ് താരപുത്രന്റെ അരങ്ങേറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് വര്‍ഷമായി നാടകരംഗത്ത് സജീവമാണ് ജുനൈദ്.

ജര്‍മ്മന്‍ നാടകകൃത്ത് ബെര്‍ട്ടോള്‍ട്ട് ബ്രെക്റ്റിന്റെ “മദര്‍ കറേജ് ആന്‍ഡ് ചില്‍ഡ്രന്‍” എന്ന നാടകത്തെ അടിസ്ഥാനമാക്കി ക്വാസര്‍ താക്കൂര്‍ പദംസിയൊരുക്കിയ നാടകത്തിലൂടെയാണ് ജുനൈദ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്.

ലോസ് ഏഞ്ചല്‍സിലെ അമേരിക്കന്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ്. എ ഫാമിംഗ് സ്റ്റോറി, എ ഫ്യൂ ഗുഡ് മെന്‍, മെഡിയ, ബോണ്‍ ഓഫ് കണ്ടന്‍ഷന്‍ തുടങ്ങിയ നാടകങ്ങളിലും ജുനൈദ് അഭിനയിച്ചിരുന്നു. നീരജ് പാണ്ഡെ ആണ് ബോളിവുഡ് റീമേക്ക് നിര്‍മ്മിക്കുന്നത്.

ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവര്‍ വേഷമിട്ട ഇഷ്‌ക് നവാഗതനായ അനുരാജ് മനോഹര്‍ ആണ് സംവിധാനം ചെയ്തത്. റൊമാന്റിക് ത്രില്ലറായി ഒരുക്കിയ സിനിമ പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും ഒരുപോലെ നേടിയിരുന്നു.

Latest Stories

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം