ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പ്, അമ്പരിപ്പിക്കുന്ന നേട്ടവുമായി 'ആടുജീവിതം'; റെക്കോഡ് കളക്ഷന്‍! റിപ്പോര്‍ട്ട് പുറത്ത്

മലയാള സിനിമയില്‍ പുതിയ റെക്കോര്‍ഡിട്ട് ‘ആടുജീവിതം’. മാര്‍ച്ച് 28ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം വെറും മൂന്ന് ദിനങ്ങള്‍ കൊണ്ട് 50 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ്. ബോക്‌സ് ഓഫീസ് ട്രേഡ് അനലിസ്റ്റുകളാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ചിത്രം 50 കോടി നേടിയപ്പോള്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് ആടുജീവിതം.

സ്വന്തം റെക്കോര്‍ഡ് കൂടിയാണ് പൃഥ്വി ഇപ്പോള്‍ തകര്‍ത്തിരിക്കുന്നത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫര്‍’ ആയിരുന്നു ഏറ്റവും വേഗം 50 കോടി ക്ലബ്ബിലെത്തിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഒന്നാമത്. ഈ റെക്കേര്‍ഡ് ആണ് ആടുജീവിതം തിരുത്തിയത്. ഓപ്പണിംഗ് ദിനത്തില്‍ 16.7 കോടിയായിരുന്നു ചിത്രത്തിന്റെ ആഗോള കളക്ഷന്‍.

ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മണിരത്‌നം, കമല്‍ ഹാസന്‍, മാധവന്‍ തുടങ്ങി രാജ്യമെമ്പാടുമുള്ള പല പ്രമുഖരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. 16 വര്‍ഷത്തെ ബ്ലെസിയുടെ പ്രയത്‌നങ്ങളെയും പൃത്വിരാജിന്റെ ഡെഡിക്കേഷനെയും പുകഴ്ത്തിയാണ് പ്രേക്ഷകര്‍ രംഗത്തെത്തുന്നത്.

അതേസമയം ആടുജീവിത്തതിന് ബഹ്റൈനില്‍ പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുകയാണ്. ഏപ്രില്‍ മൂന്ന് മുതലാണ് സിനിമ ബഹ്റൈനില്‍ പ്രദര്‍ശിപ്പിക്കുക. നേരത്തെ ജിസിസി രാജ്യങ്ങളില്‍ യുഎഇയില്‍ മാത്രമായിരുന്നു സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചിരുന്നത്.

ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ സെന്‍സറിംഗ് മാര്‍ച്ച് 31ന് നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാള സിനിമയുടെ കളക്ഷനില്‍ വലിയ പങ്ക് ജിസിസി രാജ്യങ്ങള്‍ വഹിക്കുന്നുണ്ട്. അതുകൊണ്ട് ജിസിസി രാജ്യങ്ങളില്‍ കൂടി പ്രദര്‍ശനം ആരംഭിച്ചാല്‍ കളക്ഷനില്‍ വന്‍ കുതിപ്പ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest Stories

"ലോർഡ്‌സിൽ ഇന്ത്യൻ താരത്തെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ, ആരാധകർ തിരിച്ചറിയാൻ തുടങ്ങിയതോടെ സ്ഥിതിഗതികൾ വഷളായി"; ഇടപെട്ട് കാർത്തിക്

''ഈ പരമ്പരയിലല്ലെങ്കിൽ, അടുത്ത പരമ്പരയിൽ തിരിച്ചുവരണം''; ഇന്ത്യൻ ടെസ്റ്റ് ടീമിൽ കോഹ്‌ലിക്ക് വീണ്ടും അവസരം!

'മൂന്ന് ദിവസം തടവും 2000 രൂപ പിഴയും'; പണ്ട് മാപ്പ് നല്‍കിയെങ്കിലും ഇക്കുറി പണി കിട്ടി; സോഷ്യല്‍ മീഡിയയിലൂടെ കോടതിയെ അധിക്ഷേപിച്ച യുവാവിനെതിരെ ഹൈക്കോടതി നടപടി

കാലിക്കറ്റ് സർവകലാശാല സിലബസിൽ വേടന്റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ ഉൾപ്പെടുത്തേണ്ടതില്ല; റിപ്പോർട്ട് സമർപ്പിച്ച് വിദഗ്‌ധസമിതി

490 കി.മീ റേഞ്ച്, രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് എംപിവിയുമായി കിയ !

സംസ്ഥാനത്ത് വീണ്ടും നിപ; പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗം സ്ഥിരീകരിച്ചു

IND vs ENG: “അഞ്ചാം ദിവസം കോഹ്‌ലിയുടെ സാന്നിധ്യം ഞാൻ മിസ് ചെയ്തു”: ലോർഡ്‌സിലെ ഇന്ത്യയുടെ തോൽവിയിൽ ഓസ്‌ട്രേലിയൻ വനിതാ ടീം ക്യാപ്റ്റൻ

'മനുഷ്യരുടെ ചലനങ്ങളും അവയവങ്ങളും ക്യാമറയിൽ പകർത്തി കഴുകന്മാർക്ക് ഇട്ട് കൊടുക്കുന്ന മാധ്യമ സിങ്കങ്ങൾ', യൂട്യൂബര്‍മാര്‍ക്ക് പണി കൊടുത്ത് സാബുമോൻ

128 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്സിൽ ചരിത്രപരമായ തിരിച്ചുവരവ് നടത്താൻ ക്രിക്കറ്റ്; മത്സരങ്ങളുടെ തിയതികളും, വേദിയും പ്രഖ്യാപിച്ചു

ഇന്ത്യക്ക് നാറ്റോയുടെ തിട്ടൂരം, റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ വിലക്കും; പുടിനെ വിളിച്ച് റഷ്യ- യുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇറങ്ങാന്‍ നിര്‍ബന്ധിക്കണമെന്നും നിര്‍ദേശം