‘താരങ്ങളെ അപമാനിക്കുന്ന നിലപാട്’; അമ്മ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവത്തിൽ പ്രതികരിച്ച് ജയൻ ചേർത്തല

മലയാളത്തിലെ താരസംഘടനയായ അമ്മ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്ന നിലപാടെന്ന് നടൻ ജയൻ ചേർത്തല. റീത്ത് നൽകിയത് വലിയ പാഠമാണ്. ഇനിയും മുന്നോട്ടുപോയേ മതിയാകൂവെന്ന്, അന്നാണ് മനസ്സിലാക്കിയതെന്നും ജയൻ ചേർത്തല അമ്മ വാർഷിക ജനറൽ ബോഡി യോഗത്തിൽ പറഞ്ഞു. സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന ആരോപണം ഉയർന്നപ്പോൾ എറണാകുളം ലോ കോളജിലെ വിദ്യാർത്ഥികളാണ് “അച്ഛനില്ലാത്ത അമ്മ ” റീത്തുമായി ഓഫീസിലെത്തിയത്.

അതേസമയം ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലായിരുന്നു അമ്മയുടെ വാർഷിക പൊതുയോഗം നടന്നത്. ജഗദീഷ്, ജയൻ ചേർത്തല എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച മറ്റ് താരങ്ങൾ. 25 വര്‍ഷത്തിന് ശേഷം ഇടവേള ബാബു അമ്മയിലെ സംഘടനാ ചുമതലകളിൽ നിന്നും ഒഴിയുന്നു എന്നതായിരുന്നു ഇത്തവണത്തെ പ്രത്യേകത.

1994ല്‍ അമ്മ രൂപവത്കൃതമായതിന് ശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതല്‍ ഇടവേള ബാബു നേതൃത്വത്തിലുണ്ട്. ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ഓണററി സെക്രട്ടറിയുമായ കമ്മിറ്റിയില്‍ ജോയിന്റ് സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ നേരത്തേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നൽകിയെങ്കിലും മോഹൻലാൽ വന്നതോടെ പിന്മാറുകയായിരുന്നു.ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരമൊഴിവായി. ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി