'ഒരു ചതിയൻറെ വിജയം'; വീണ്ടും ട്രെൻഡിംഗ് കൺവിൻസിംഗ് സ്റ്റാർ' സുരേഷ് കൃഷ്ണ‌

ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്ന താരമാണ് സുരേഷ് കൃഷ്ണ‌. താരം ചെയ്ത വേഷങ്ങൾ ഏറെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നുമുണ്ട്. ‘കൺവിൻസിങ് സ്റ്റാർ’ എന്ന പേരാണ് നടന് ആരാധകർ ചാർത്തിക്കൊടുത്തിരിക്കുന്നത്. നിരവധി ട്രോളുകളാണ് താരത്തിന്റേതായി ഇപ്പോൾ സോഷ്യൽ മീഡിയയിയൽ നിറഞ്ഞുനിൽക്കുന്നത്.

ട്രോളുകളോട് അനുകൂല പ്രതികരണമാണ് താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാറുള്ളതും. ഇപ്പോഴിതാ വീണ്ടും ട്രെൻഡിങ് ആവുകയാണ് ‘കൺവിൻസിങ് സ്റ്റാർ’. ‘ഒരു ചതിയന്റെ വിജയം’ എന്ന ക്യാപ്ഷനോടെ ഇൻസ്റ്റാഗ്രാമിൽ 100k ഫോളോവേഴ്സ് തികഞ്ഞെന്ന പോസ്റ്റാണ് താരം പങ്കുവെച്ചത്. സിനിമയിലെ പറ്റിക്കലിന് ചാർത്തിക്കിട്ടിയ പേര് ആരാധകർക്ക് നേരെ പ്രയോഗിച്ചിരിക്കുകയാണ് നടൻ. ഈ ‘കൺവിൻസിങ്’ പോസ്റ്റും ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തിട്ടുമുണ്ട്.

പോസ്റ്റിന് പിന്നാലെ ആശംസകളുമായി നിരവധി ആരാധകരും എത്തി. എന്നാൽ വൈകാതെ താരത്തിന് 50k ഫോളോവേഴ്സ് ആണ് ഉള്ളതെന്ന് ആരാധകർ കണ്ടുപിടിച്ചു. ആരാധകരെ തന്നെ കൺവിൻസ് ചെയ്യിച്ച സുരേഷ് കൃഷ്‌ണയുടെ പോസ്റ്റിനും ഇപ്പോൾ ട്രോൾ പ്രവാഹമാണ്. രസകരമായ ഒരുപാട് കമെൻ്റുകളും പോസ്റ്റുകൾക്ക് ലഭിക്കുന്നുണ്ട്.

‘അണ്ണൻ കേക്ക് റെഡി ആക്ക്‌ ഞാൻ ആൾക്കാരെയും കൂട്ടി വരാം’, ‘100 K എന്നും പറഞ്ഞു ഇവിടെയും നമ്മളെ കൺവിൻസ് ആക്കി’, ‘100 k ആയി എന്ന് വിചാരിച്ചു നോക്കിയപ്പോൾ അണ്ണൻ വീണ്ടും convince ചെയ്ത് കളഞ്ഞു’ എന്നിങ്ങനെയുള്ള രസകരമായ അടിക്കുറിപ്പുകളാണ് താരത്തിന്റെ പോസ്റ്റിന് താഴെ വന്നിട്ടുള്ളത്. ഏതായാലും ഇതിനോടകം തന്നെ 50 k യിൽ നിന്നും 63.2k ഫോളോവേഴ്‌സിനെ താരം സ്വന്തമാക്കിയിട്ടുമുണ്ട്.

Latest Stories

ഉത്തരേന്ത്യക്കാർ തമിഴ് പഠിക്കട്ടെ, ഹിന്ദി ആരുടേയും ശത്രുവല്ലെന്ന അമിത് ഷായുടെ പരാമർശത്തിന് മറുപടിയുമായി കനിമൊഴി

രണ്ടാം ടെസ്റ്റിൽ ജയ്സ്വാളിനെ കാത്തിരിക്കുന്നത് അപൂർവ്വ നേട്ടം, അങ്ങനെ സംഭവിച്ചാൽ 49 വർഷം പഴക്കമുളള റെക്കോഡ് താരത്തിന് സ്വന്തം

പുഷ്പയിലെ ഐറ്റം ഡാൻസിന് ശേഷം ശ്രീലീല പ്രതിഫലം വർധിപ്പിച്ചു? ചർച്ചയായി നടിയുടെ പ്രതിഫലത്തുക..

'വിമാനദുരന്തം കഴി‌‌ഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓഫീസിൽ പാർട്ടി'; എയർ ഇന്ത്യയിലെ നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി

ആ ഇന്ത്യൻ താരത്തെ ബോളിവുഡിൽ അഭിനയിച്ച് കാണണമെന്ന് ഞാൻ ആ​ഗ്രഹിച്ചു, എന്തൊരു ലുക്കായിരുന്നു അന്ന്: ശിഖർ ധവാൻ

ഇന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കേറിയ താരം! 2028 വരെ 11 ചിത്രങ്ങൾ; നൂറ് കോടി ചിത്രങ്ങൾക്കായി ഒരുങ്ങി ധനുഷ്..

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി 'റോ'യുടെ തലപ്പത്ത് ഇനി പരാഗ് ജെയിന്‍; ഓപ്പറേഷന്‍ സിന്ദൂറിന്റെ മികവിന് പിന്നിലും പരാഗ് നയിച്ച ഏവിയേഷന്‍ റിസര്‍ച്ച് സെന്ററിന്റെ പങ്ക് നിര്‍ണായകം

'ഇരുചക്ര വാഹനങ്ങൾക്കൊപ്പം രണ്ട് ഹെൽമറ്റും കമ്പനികൾ നൽകണം, ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം ഉണ്ടായിരിക്കണം'; പുതിയ ഉത്തരവുമായി ഗതാഗത മന്ത്രാലയം

കുരിശ് നാവിൽ വച്ച് കാളി ദേവിയുടെ വേഷം ധരിച്ച് റാപ്പർ, വിവാദത്തിൽപെട്ട ഇന്ത്യൻ വംശജ; ആരാണ് ടോമി ജെനസിസ്?

എല്ലാ സാധ്യതകളും അടഞ്ഞു, അവന് ഇനി ഇന്ത്യൻ ടീമിൽ എത്താൻ കഴിയില്ല, കാരണമിതാണ്, തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം