സൂപ്പര്‍ താരങ്ങള്‍ ഇല്ല, വിഷുദിനത്തില്‍ തിയേറ്ററുകളില്‍ എത്താന്‍ പോകുന്നത് ആറ് ചിത്രങ്ങള്‍; പ്രതീക്ഷയോടെ സിനിമാലോകം

മലയാള സിനിമയെ സംബന്ധിച്ച് ആഘോഷത്തിന്റെ സീസണുകളില്‍ ഒന്നാണ് വിഷു. ഇത്തവണ വിഷുക്കാലത്ത് ആറ് പുതിയ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. എന്നാല്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഒന്നും തന്നെ ഈ വിഷു ദിനത്തില്‍ റിലീസിന് എത്തുന്നില്ല.

സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന ‘മദനോത്സവം’, ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അടി’ എന്നിവയാണ് ഇതില്‍ ഇതിനകം ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങള്‍.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റ തിരക്കഥയില്‍ നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. ഇ. സന്തോഷ് കുമാറിന്റെ ‘തങ്കച്ചന്‍ മഞ്ഞക്കാരന്‍’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അടിയുടെ നിര്‍മ്മാണം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്.

No photo description available.

കവി ഉദ്ദ്യേശിച്ചത് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പി.എം. തോമസ് കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഉസ്‌കൂള്‍’. പ്ലസ് ടു സെന്റ് ഓഫ് ഡെയില്‍ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൗമാരകാല പ്രണയത്തിന്റെ നര്‍മ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവത്കരിക്കുന്ന ചിത്രമാണിത്. അഭിജിത്, നിരഞ്ജന്‍, അഭിനന്ദ് ആക്കോട്, ഷിഖില്‍ ഗൗരി, അര്‍ച്ചന വിനോദ്, പ്രിയനന്ദ, ശ്രീകാന്ത് വെട്ടിയാര്‍, ലാലി പി.എം, ലിതിലാല്‍ തുടങ്ങി നൂറോളം ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കുന്നു.

അന്നു ആന്റണി, ഇന്ദ്രന്‍സ്, ആന്‍സണ്‍ പോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോമി കുര്യാക്കോസ് സംവിധാനം ചെയ്ത ‘മെയ്ഡ് ഇന്‍ കാരവാന്‍’. കൈലാഷ്, സരയൂ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. സിനിമ കഫെ പ്രൊഡക്ഷന്‍സിന്റെയും ബാദുഷ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിച്ച് ജോമി കുര്യാക്കോസ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണിത്.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ