'സംഗീത നാടക അക്കാദമിക്ക് പുതിയ ഭരണസമിതി വേണം'; മുഖ്യമന്ത്രിക്ക് സന്തോഷ് കീഴാറ്റൂരിന്റെ തുറന്നകത്ത്

കേരള സംഗീതനാടക അക്കാദമിയിലെ ഭരണസമിതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി നടന്‍ സന്തോഷ് കീഴാറ്റൂര്‍. കേരള സംഗീതനാടക അക്കാദമിയില്‍ രണ്ട് വര്‍ഷമായിട്ടും പുതിയ ഭരണസമിതി വന്നിട്ടില്ലെന്ന് സന്തോഷ് പറഞ്ഞു. സെക്രട്ടറിയായ കരിവെള്ളൂര്‍ മുരളിയും ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും നിയമനം ലഭിച്ചിട്ടും ഇത് വരെ ചുമതലയേറ്റിട്ടില്ലെന്നും നടന്‍ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം-

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ അവര്‍ക്കള്‍ക്ക് ഒരു തുറന്ന കത്ത്
സാര്‍,രണ്ടാം ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് രണ്ട് വര്‍ഷം ആകാന്‍ പോകുന്നു. ഇതിനിടയില്‍ കേരളത്തിലെ സാംസ്‌കാരിക മേഖലയിലെ അക്കാദമികളില്‍ പുതിയ ഭരണസമിതി അധികാരമേല്‍ക്കുകയും വളരെ ക്രിയാത്മകമായി പ്രവര്‍ത്തിച്ചു വരുന്നത് സന്തോഷത്തോടെ കാണുന്നു.വളരെ ഭൗര്‍ഭാഗ്യകരം എന്നു പറയട്ടെ, രണ്ട് വര്‍ഷമായിട്ടും കേരള സംഗീതനാടകഅക്കാദമിയില്‍ പുതിയ സെക്രട്ടറിയോ,ചെയര്‍മാനോ,ഭരണസമിതിയോ വന്നിട്ടില്ല. സെക്രട്ടറിയായി ശ്രീ.കരിവെള്ളൂര്‍മുരളി, ചെയര്‍മാന്‍ ശ്രീ.മട്ടന്നൂര്‍ശങ്കരന്‍കുട്ടി മാരാര്‍ഇവരെ നിയമിച്ചു. എന്ന വാര്‍ത്ത വലിയ സന്തോഷത്തോടെ പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞു.

ആ വാര്‍ത്ത വന്ന് ഇത്രയും കാലമായിട്ടും ഇവര്‍ ചാര്‍ജ് ഏറ്റെടുത്തിട്ടില്ല. ഇത് വളരെ ആശങ്ക ഉളവാക്കുന്നു. മറ്റ് അക്കാദമികളേക്കാളും സമൂഹത്തിലെ താഴെതട്ടില്‍ പ്രവര്‍ത്തിക്കുന്ന പതിനായിരകണക്കിന് കലാസംഘടനകളെ അടക്കം ക്രിയാത്മകമായി ചലിപ്പിക്കേണ്ട ഉത്തരവാദിത്വം കേരളസംഗീത നാടകഅക്കാദമിയില്‍ നിക്ഷിപ്തമാണ്. സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന പുതുതലമുറ വളര്‍ന്നുവരേണ്ടത്ഇന്നിന്റെ ആവശ്യമാണ്.

അതിന് കേരളസംഗീതനാടക അക്കാദമിക്ക് ഒരു പാട് കാര്യങ്ങള്‍ ചെയ്ത് കാണിക്കാന്‍ സാധിക്കും.സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ സംഗീത നാടകഅക്കാദമിക്ക് സെക്രട്ടറിയും,ചെയര്‍മാനും അടക്കമുള്ള പുതിയ ഭരണസമിതിക്ക് എത്രയും വേഗം രൂപം നല്‍കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.ഇതിനോട് യോജിക്കുന്നവര്‍ക്ക് എഡിറ്റ് ചെയ്ത് പേര് ചേര്‍ക്കാം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ