'സിനിമ കളക്ഷന്‍ കണക്കുകളില്‍ വമ്പന്‍ വെട്ടിപ്പ് ': ഇന്‍കം ടാക്‌സിന്റെ വ്യാപക റെയ്ഡ്

തമിഴ് സിനിമയുമായി ബന്ധപ്പെട്ട നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ഇടങ്ങളില്‍ ശനിയാഴ്ച ഇന്‍കം ടാക്‌സ് വിഭാഗത്തിന്റെ റെയ്ഡ് . ചെന്നൈ, മധുര, കോയമ്പത്തൂര്‍, വെല്ലൂര്‍ എന്നിവിടങ്ങളിലെ 40 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. 2022 ഓഗസ്റ്റ് 2ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. തമിഴ് സിനിമ രംഗത്തെ നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെതിരെ പരിശോധന നടന്നത് എന്നാണ് വിവരം.

കണക്കില്‍പ്പെടാത്ത പണമിടപാടുകളും നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നിരവധി ഡിജിറ്റല്‍ തെളിവുകളും രേഖകളും പിടിച്ചെടുത്തതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) അറിയിച്ചു.
26 കോടി രൂപയുടെ പണവും 3 കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെ 200 കോടിയിലധികം വരുന്ന വെളിപ്പെടുത്താത്ത വരുമാനമാണ് പരിശോധനയില്‍ പിടിച്ചെടുത്തത് എന്നാണ് വിവരം.

കണക്കില്‍ കാണിച്ചിരുന്ന തുകയേക്കാള്‍ വളരെ കൂടുതലാണ് സിനിമകളില്‍ നിന്ന് ലഭിക്കുന്ന യഥാര്‍ത്ഥ തുകയെന്നാണ് ഇന്‍കംടാക്‌സ് അധികൃതര്‍ പറയുന്നത്.സിനിമ നിര്‍മ്മാണത്തിനായി പണം വായ്പ നല്‍കുന്ന സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണവായ്പയുമായി ബന്ധപ്പെട്ട പ്രോമിസറി നോട്ടുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

സിനിമാ വിതരണക്കാര്‍ തിയേറ്ററുകളില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം പിരിച്ചതിന് തെളിവുകള്‍ ലഭിച്ചുവെന്നാണ് ഇന്‍കംടാക്‌സ് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്