'ഫസ്റ്റ് ഹാഫ് സ്‌ക്രിപ്റ്റ് കഴിഞ്ഞു'; ലാല്‍ കൃഷ്ണയുടെ രണ്ടാം വരവ് ഉടന്‍

ഷാജി കൈലാസ്- സുരേഷ് ഗോപി കൂട്ടുകെട്ടിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായ ചിന്താമണി കൊലക്കേസിലെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാര്‍ത്ത വളരെ ആകാംക്ഷയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. സുരേഷ് ഗോപി ലാല്‍ കൃഷ്ണ വിരാടിയര്‍ എന്ന അഭിഭാഷകനായെത്തുന്ന സിനിമയുടെ പുതിയ അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് ഷാജി കൈലാസ്.

സിനിമയുടെ ആദ്യപകുതിയുടെ തിരക്കഥ പൂര്‍ത്തിയായെന്ന് ഷാജി കൈലാസ് അറിയിച്ചു.കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടന്നത്. ‘എല്‍ കെ’ എന്ന എഴുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ചിന്താമണി കൊലക്കേസിന് തിരക്കഥ ഒരുക്കിയ എ കെ സാജന്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും രചന നിര്‍വഹിക്കുന്നത്.’ദി വൈറല്‍’ എന്ന ഇംഗ്ലീഷ് ചെറുകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതായിരുന്നു ആദ്യ ചിത്രം.

കുറ്റവാളികള്‍ക്ക് വേണ്ടി കോടതിയില്‍ കേസ് വാദിച്ച് ജയിപ്പിച്ച ശേഷം, അവരെ വധിക്കുന്ന അഭിഭാഷകനാണ് സിനിമയിലെ ലാല്‍കൃഷ്ണ വിരാടിയാര്‍. 2006ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഭാവന ആയിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. തെലുങ്കില്‍ ‘മഹാലക്ഷ്മി’ എന്ന പേരിലും തമിഴില്‍ ‘എല്ലാം അവന്‍ സെയ്യാല്‍’ എന്ന പേരിലും റീമേക്ക് ചെയ്തിട്ടുണ്ട്.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്