'ദൈവത്തിന് തുല്യം'; വീടിന് മുന്നില്‍ 60 ലക്ഷം രൂപയുടെ 'ബിഗ്ബി' പ്രതിമ സ്ഥാപിച്ച് ഇന്തോ- അമേരിക്കൻ കുടുംബം

വീടിന് മുൻപിൽ 60 ലക്ഷം രൂപയുടെ ബി​ഗ്ബി പ്രതിമ സ്ഥാപിച്ച് ഇന്തോ-അമേരിക്കൻ കുടുംബം. ന്യൂജേഴ്സിയിലെ എഡിസൺ സിറ്റിയിലുള്ള റിങ്കു-ഗോപി സേത്ത് ദമ്പതികളുടെ വീട്ടിലാണ് ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ്‍റെ കൂറ്റൻ പ്രതിമ സ്ഥാപിച്ചത്. 600 ഓളം ആരാധകർ പങ്കെടുത്ത ചടങ്ങിലായിരുന്നു ബി​ഗ്ബിയുടെ പ്രതിമ സ്ഥാപിച്ചത്. കമ്മ്യൂണിറ്റി നേതാവ് ആൽബർട്ട് ജസാനി ഔപചാരികമായി അനാച്ഛാദനം ചെയ്തത്. വലിയ ചില്ലുകൂട്ടിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

ബിഗ് ബി തനിക്കും ഭാര്യക്കും ദൈവത്തിന് തുല്യമാണെന്ന് ഇന്റർനെറ്റ് സുരക്ഷാ എഞ്ചിനീയറായ ഗോപി സേത്ത് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ബിഗ്ബിയും സിനിമാഭിനയം പോലെ തന്നെ അദ്ദേഹം വ്യക്തിത്വവും തന്നെ ആകർഷിച്ചിട്ടുണ്ട്. മറ്റ് താരങ്ങളെ പോലെയല്ല അദ്ദേഹം ആരാധകരുമായി അദ്ദേഹം ഇടപെടുന്നതും ആശയവിനിമം നടത്തുന്നതുമെല്ലാം തന്നെ ആകർഷിച്ച ഘടകമാണ്. അതുകൊണ്ടാണ് വീടിന് മുന്നിൽ ബിഗ്ബിയുടെ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചതെന്നും കുടുംബം പറയുന്നു.

ചടങ്ങിന്റെ ചിത്രങ്ങൾ ട്വിറ്ററിലും പങ്കുവെച്ചിട്ടുണ്ട്.ന്യൂജേഴ്സിയിൽ പ്രതിമ സ്ഥാപിച്ച കാര്യം അമിതാഭ് ബച്ചന് അറിയാമെന്നും സേത്ത് വെളിപ്പെടുത്തി. രാജസ്ഥാനിൽ നിന്നാണ് പ്രതിമ രൂപകൽപന ചെയ്തത്. ഏകദേശം 60 ലക്ഷം രൂപയാണ് (75,000 ഡോളർ) ഇതിനായി ചെലവഴിച്ചത്.’യുഎസിൽ ഒരു പ്രതിമ സ്ഥാപിക്കുന്നത് ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതാണ്, ഇത് മറ്റുള്ളവയേക്കാൾ ബുദ്ധിമുട്ടായിരുന്നുവെന്നും ഗോപി സേത്ത് പറഞ്ഞു.

1991ൽ ന്യൂജേഴ്സിയിൽ നടന്ന നവരാത്രി ആഘോഷത്തിനിടെയാണ് സേത്ത് ആദ്യമായി അമിതാഭ് ബച്ചനെ കാണുന്നത്. അന്നുമുതലാണ് സേത്ത് നടന്റെ വലിയ ആരാധകനായത്. 1990ൽ കിഴക്കൻ ഗുജറാത്തിലെ ദാഹോദിൽ നിന്നാണ് ഗോപി സേത്തും കുടുംബവും യു.എസിലേക്ക് കുടിയേറുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ