നടി അൻസിബയ്‌ക്കെതിരെ നടപടിക്ക് ഒരുങ്ങി ‘അമ്മ’ സംഘടന. ഇന്നത്തെ എക്‌സിക്യൂട്ടീവ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും. അൻസിബയുടെ വിശദീകരണം തൃപ്തികരമല്ലെന്നും സംഘടനയ്ക്ക് ഉള്ളിൽ പറയേണ്ട വിഷയം മാധ്യമങ്ങളിലൂടെ വഷളാക്കിയെന്നും സംഘടന വിലയിരുത്തിയിട്ടുണ്ട്.
അൻസിബയുമായി ബന്ധപ്പെട്ട വിഷയം ഇന്നത്തെ എക്‌സിക്യൂട്ടീവ് യോഗത്തിൽ വോട്ടിനിടാനാണ് തീരുമാനം. തുടർന്ന് ഞായറാഴ്ച നടക്കുന്ന ജനറൽ ബോഡിയെ തീരുമാനം അറിയിക്കും. ജനറൽ ബോഡി അന്തിമ തീരുമാനം കൈക്കൊള്ളും.
സംഘടനയുടെ ഭരണഘടനക്ക് വിരുദ്ധമായി പരസ്യപ്രതികരണങ്ങൾ നടത്തിയതിന് അൻസിബയും ലക്ഷ്മിപ്രിയയും അടക്കമുള്ളവർക്ക് നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിൽ അൻസിബ ഒഴികെ മറ്റെല്ലാവരും വിശദീകരണം നൽകിയിരുന്നു. അവസാന തീയതി കഴിഞ്ഞിട്ടും വിശദീകരണം നൽകാത്തതിനെ തുടർന്നാണ് അച്ചടക്ക നടപടിയിലേക്ക് സംഘടന കടക്കുന്നത്.