മുകേഷിനെ കേന്ദ്രകഥാപാത്രമാക്കി ജാക്കി എസ് കുമാര്‍ സംവിധാനം ചെയ്യുന്ന “2 സ്റ്റേറ്റ്സ്” ചിത്രത്തിന്റെ ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. പ്രണയം പശ്ചാത്തലമാകുന്ന കോമഡിക്ക് പ്രധാന്യം നല്‍കിയുള്ള കഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയ്‌ലറില്‍ നിന്നുള്ള സൂചന.
വിജയ രാഘവന്‍, മനു പിള്ളൈ, ശരണ്യ നായര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. റിസൈസന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ നൗഫര്‍ എം തമീം, സുല്‍ഫിക്കര്‍ കലീല്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്. സാഗര്‍ ദാസ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു.