എന്‍റെ ചേട്ടനായി അദ്ദേഹം അഭിനയിച്ചു: എസ്.പി.ബിയെ കുറിച്ച് നടന്‍ റഹമാന്‍

എസ്‍പിബി എന്ന് സംഗീതപ്രേമികള്‍ സ്നേഹപൂര്‍വ്വം സംബോധന ചെയ്യുന്ന  ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം ഓർമ്മയായിരിക്കുകയാണ്. ഇപ്പോഴിതാ
അനശ്വര ഗായകൻ എസ്പിബിയുമൊന്നിച്ച്  അഭിനയിച്ചതിന്റെ  ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍ റഹമാന്‍.

റഹമാന്റെ  വാക്കുകൾ

എസ്പിബി എന്ന അതുല്യ ഗായകനും ഞാനും ചേട്ടനും അനുജനുമായി അഭിനയിച്ച ചിത്രമുണ്ട്. ‘പാട്ട് പാടവാ’. അദ്ദേഹവുമായി വ്യക്തിപരമായി അടുക്കാന്‍ കൂടുതല്‍ അവസരം കിട്ടിയത് അന്നാണ്. താന്‍ കൂടി അഭിനയിക്കുന്ന ചിത്രമായിട്ടും അദ്ദേഹം തന്റെ മാസ്മരിക ശബ്ദത്തില്‍ എനിക്കുവേണ്ടി അതില്‍ പാടി. അദ്ദേഹത്തിന്റെ ഹിറ്റുകളില്‍ ചിലത് പാടി അഭിനയിക്കാന്‍ അവസരം കിട്ടിയത് ഭാഗ്യമായി. ‘പുതു പുതു അര്‍ത്ഥങ്ങള്‍’ എന്ന ചിത്രത്തിലെ ‘കേളടി കണ്മണി’, ‘കല്യാണ മാലൈ കൊണ്ടാടും പെണ്ണെ’, ‘ഗുരുവായൂരപ്പാ ഗുരുവായൂരപ്പാ’ തുടങ്ങിയവ ജനപ്രീതി നേടിയതാണ്. ഗായകനായിരുന്നു ആ ചിത്രത്തിലെ എന്റെ നായക കഥാപാത്രം. ഇളയരാജ സാറും അഭിനയിച്ച ഗാനരംഗത്തില്‍ ഞാന്‍ പാടി അഭിനയിച്ചപ്പോള്‍ മനസ്സില്‍ എസ്പിബി ആയിരുന്നു. നീ പാതി നാന്‍ പാതി എന്ന ചിത്രത്തിലെ നിവേദ എന്ന ഗാനവും എടുത്ത് പറയേണ്ടതാണ്‌. ആ ഒരു വാക്ക് മാത്രമാണ് ആ പാട്ടിലുള്ളത്. നിവേദാ എന്ന ഒരു വാക്ക് തന്നെ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ഒരു മുഴുനീള പാട്ടാക്കി അദ്ദേഹം പാടി”. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എസ്പിബിയെക്കുറിച്ച് നടന്‍ റഹ്മാന്‍ മനസ്സ് തുറന്നത്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി