പാപ്പനില്‍ സുരേഷ് ഗോപി പൊളിക്കില്ലേ?; നൈല ഉഷയുടെ മറുപടി ഏറ്റെടുത്ത് ആരാധകര്‍

സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പന്‍. ജോഷി സംവിധാനം ചെയ്ത ഈ ചിത്രം റിലീസിന് തയ്യാറെടുക്കുകതയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ഒരു ആരാധകന്റെ ചോദ്യത്തിന് നൈല ഉഷ നല്‍കിയ മറുപടി വൈറലായിരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാം സംവാദത്തിനിടെ, പാപ്പനില്‍ സുരേഷ് ഗോപി പൊളിക്കില്ലേ എന്ന ഒരാരാധകന്റെ ചോദ്യത്തിനാണ് നൈല മറുപടി നല്‍കിയത്. സുരേഷേട്ടന്‍ ഈ ചിത്രത്തില്‍ അടിപൊളിയാണ്. താന്‍ ഈ ചിത്രത്തിന്റെ വളരെ കുറച്ചു ഭാഗങ്ങള്‍ മാത്രമേ ഇതിനോടകം കണ്ടിട്ടുള്ളു. എങ്കിലും, അതിലൊക്കെ സുരേഷേട്ടന്‍ ഗംഭീരമായിട്ടുണ്ട്. ഒരുപാട് തലങ്ങളുള്ള ഒരു കഥാപാത്രമാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ ചെയ്യുന്നതെന്നും നൈല ഉഷ പറഞ്ഞു.

പത്തു വര്‍ഷത്തിന് ശേഷം സുരേഷ് ഗോപി വീണ്ടും കാക്കിയണിയുന്ന ചിത്രമാണ് പാപ്പന്‍. എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി വേഷമിടുന്നത്. 2012ല്‍ പുറത്തിറങ്ങിയ കിംഗ് ആന്‍ഡ് കമ്മീഷണര്‍ എന്ന ചിത്രത്തിലായിരുന്നു സുരേഷ് ഗോപി ഒടുവില്‍ പൊലീസ് വേഷത്തിലെത്തിയത്. താരത്തിന്റെ 252-ാമത്തെ ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം.

നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്നു. ആദ്യമായാണ് സുരേഷ് ഗോപിയും മകന്‍ ഗോകുലും ഒരു സിനിമയില്‍ ഒന്നിക്കുന്നത്.

ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകന്‍ അഭിലാഷ് ജോഷിയും ചിത്രത്തിന്റെ ഭാഗമാണ്. നിര്‍മ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകന്‍ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. ആര്‍ജെ ഷാന്‍ ആണ് രചന. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്‌സ് ബിജോയ്.

Latest Stories

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്