അനന്തിരവന്‍ എന്നോട് ചോദിച്ചു, എന്താണ് തല്ലിയതെന്ന്, ഞാനാകെ അസ്വസ്ഥനായിപ്പോയി: തുറന്നുപറഞ്ഞ് വില്‍ സ്മിത്ത്

ഓസ്‌കാര്‍ ചടങ്ങിനിടെ അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തില്‍ മനസ്സ് തുറന്ന് നടന്‍ വില്‍ സ്മിത്ത്. ഒന്‍പത് വയസ്സുള്ള അനന്തരവന്‍ പോലും തന്റെ പ്രവര്‍ത്തിയെ ചോദ്യം ചെയ്തതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍ വില്‍ സ്മിത്ത് . ട്രെവര്‍ നോഹയുടെ ഷോയില്‍ ആണ് നടന്‍ ഇക്കാര്യം പറഞ്ഞത്.

‘എന്റെ അനന്തരവന് ഒന്‍പത് വയസ്സാണ്. അന്ന് അവാര്‍ഡ് ഷോ കഴിഞ്ഞ് ഞങ്ങള്‍ വീട്ടില്‍ എത്തി. എന്നെ കാണാന്‍ വേണ്ടി അവന്‍ ഉറങ്ങാതെ കാത്തിരുന്നു. അതിന് ശേഷം അവന്‍ എന്റെ മടിയില്‍ കയറി ഇരുന്നു കൈയില്‍ എനിക്ക് കിട്ടിയ ഓസ്‌കാര്‍ അവാര്‍ഡും ഉണ്ട്. എന്നിട്ട് അവന്‍ എന്നോട് ചോദിച്ചു എന്തിനാണ് അദ്ദേഹത്തെ തല്ലിയതെന്ന്. എന്റെ മനസ്സ് അകെ അസ്വസ്ഥമായി’, വില്‍ സ്മിത്ത് പറഞ്ഞു.

വില്‍ സ്മിത്തിന്റെ ‘ഏമാന്‍സിപ്പേഷന്‍’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഇന്റര്‍വ്യൂവിലാണ് നടന്‍ മനസ്സ് തുറന്നത്. ചിത്രം മേയില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഓസ്‌കാര്‍ വിവാദത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.ഓസ്‌കാര്‍ അവാര്‍ഡ് ചടങ്ങിനിടെ നടന്‍ വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

തന്റെ ഭാര്യയെ കളിയാക്കിയെന്ന് ആരോപിച്ചായിരുന്നു വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ കയ്യേറ്റം ചെയ്തത്. വേദിയിലേക്ക് കടന്നു വന്ന വില്‍ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. വില്‍ സ്മിത്തിന്റെ ഭാര്യ ജെയ്ഡ പിക്കറ്റ് സ്മിത്തിന്റെ ഹെയര്‍ സ്‌റ്റൈലിനെ കളിയാക്കിയതായിരുന്നു വില്‍സ്മിത്തിനെ പ്രകോപിപ്പിച്ചത്.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ