സച്ചിയുടെ മരണശേഷം രചനകള്‍ കണ്ട് ഞാന്‍ ഞെട്ടിപ്പോയി, സച്ചിയുടെ പ്രതിഭ പ്രകടമാക്കുന്ന സിനിമകള്‍ വന്നിട്ടില്ലെന്ന് ഭാര്യ

എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച് മറഞ്ഞ സംവിധായകനാണ് സച്ചി. ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഇത്തവണ നേടിയതും സച്ചിയുടെ സംവിധാനത്തിലൊരുങ്ങിയ അയ്യപ്പനും കോശിയുമായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും എന്നാല്‍ തിരക്കഥയ്ക്ക് ലഭിക്കാതിരുന്നില്‍ വിഷമമുണ്ടെന്നും പറയുകയാണ് സച്ചിയുടെ ഭാര്യ സിജി. ശക്തമായ തിരക്കഥയായിരുന്നു.പെര്‍ഫക്ഷനുള്ള തിരക്കഥയായിരുന്നു അതെന്നും സച്ചിയുടെ തിരക്കഥകളില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമയായിരുന്നു അയ്യപ്പനും കോശിയുമെന്നും സിജി പറഞ്ഞു.

ഓരോ അവാര്‍ഡ് സംഭവിക്കുമ്പോഴും കുടുംബത്തിന് അതൊരു വെള്ളിടിതന്നെയാണ്. പുള്ളി ഇല്ലല്ലോ ഇത് കാണാനും സന്തോഷിക്കാനും.അതുകൊണ്ട് ഓരോ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോഴും സന്തോഷിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ചേട്ടനായാലും സഹോദരിയായാലും ഞാനായാലും എല്ലാവര്‍ക്കുമത് കണ്ണീരോടെ മാത്രമല്ലേ കാണാന്‍ കഴിയുകയുള്ളൂ, സിജി പറയുന്നു.

ജനങ്ങള്‍ തന്നെ അംഗീകരിച്ചു കഴിഞ്ഞെന്നും ഇനി എനിക്ക് ഇഷ്ടമുള്ള സിനിമകള്‍ ചെയ്യാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ അതിനുള്ള അവസരം ദൈവം നല്‍കിയില്ല. ഇനി വരാനിരിക്കുന്ന സിനിമകളായിരുന്നു ശരിക്കും സച്ചിയുടെ ഇഷ്ടത്തില്‍ സച്ചി ചെയ്യാനിരുന്ന സിനിമകള്‍. ആ ഓരോ സിനിമകളും അയ്യപ്പനും കോശിയേക്കാളും ഗംഭീരമാകുമായിരുന്നു, സിജി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ