ആട് ആദ്യഭാഗം പരാജയപ്പെട്ടതിന് കാരണം? ആട് 3 വരുമോ ? നിര്‍മ്മാതാവ് വിജയ് ബാബു പറയുന്നു

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് 2 തിയേറ്ററുകളില്‍ തരംഗമായി മാറി കഴിഞ്ഞു. റിലീസ് ചെയ്ത് ആറു ദിവസം പിന്നിടുമ്പോഴും തിയേറ്ററുകളിലെല്ലാം 90 ശതമാനത്തിന് മേല്‍ ഒക്കുപ്പെന്‍സിയോടെ ആട് നിറഞ്ഞാടുകയാണ്.

ഈ അവസരത്തില്‍ ആട് ഒന്നാം ഭാഗം പരാജപ്പെട്ടതിന്റെ കാരണം വിശദീകരിക്കുകയാണ് നിര്‍മ്മാതാവും നടനുമായ വിജയ് ബാബു. മനോരമാ ന്യൂസിന്റെ പുലര്‍വേളയില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് വിജയ് ബാബു ഇക്കാര്യങ്ങള്‍ പറയുന്നത്.

“ആട് ആദ്യ ഭാഗം പരാജയപ്പെട്ടപ്പോള്‍ മറ്റുള്ള സിനിമക്കാരെ പോലെ തന്നെ വലിയ വിഷമമുണ്ടാക്കി. പക്ഷെ, ആ സിനിമ എന്തുകൊണ്ട് പരാജയപ്പെട്ടു എന്നത് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. ഒന്നാം ഭാഗത്തിന്റെ എല്ലാ ന്യൂനതകളും തിരിച്ചറിഞ്ഞാണ് രണ്ടാം ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. ആട് ആദ്യ ഭാഗത്തിലെ നായകന്‍ ഉള്‍പ്പെടെ എല്ലാവരും മണ്ടന്മാരാണ്. നടുവേദനക്കാരനായ നായകന്‍, പ്രത്യേകിച്ച് കഴിവുകളൊന്നുമില്ല. നായകന്‍ മാത്രമല്ല, അയാളുടെ ഗ്യാങിലുള്ള എല്ലാവരും മണ്ടന്മാരാണ്. അവരിലൂടെ ഇന്നസെന്റ് കോമഡിയാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. യാതൊരു അശ്ലീല കോമഡിയും ഈ ചിത്രത്തിലില്ല.

പച്ചയായ ഗ്രാമീണ മനുഷ്യര്‍, കുട്ടികള്‍ക്ക് ഇവരുമായി ഭയങ്കര കണക്ടുണ്ടാക്കാന്‍ സാധിച്ചു. ആട് ഒരു പരീക്ഷണമായിരുന്നു. അതിലെ കഥാപാത്രങ്ങളും കഥ പറഞ്ഞ രീതിയുമൊക്കെ പരീക്ഷണങ്ങളായിരുന്നു. ഈ പരീക്ഷണങ്ങള്‍ക്കൊപ്പം കൂടുതല്‍ പരീക്ഷണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയപ്പോല്‍ അത് എല്ലാം കൂടി അക്‌സപ്റ്റ് ചെയ്യാന്‍ പ്രേക്ഷകര്‍ക്ക് സാധിച്ചില്ല എന്നാണ് മനസ്സിലായത്. ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ ഞങ്ങള്‍ ഇത് റീഎഡിറ്റ് ചെയ്ത്, റീസെന്‍സര്‍ ചെയ്തിരുന്നു. പക്ഷെ, അപ്പോഴേക്കും അഞ്ച് ദിവസങ്ങള്‍ പിന്നിട്ടിരുന്നു. സിനിമ തിയേറ്ററുകളില്‍നിന്ന് പിന്‍വാങ്ങി തുടങ്ങുകയും ചെയ്തു. ഇങ്ങനെ റീഎഡിറ്റ് ചെയ്ത സിനിമയാണ് ടിവിയിലും മറ്റും എത്തിയത്. അതാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്”.

ആടിന് ഇനി ഒരു സീക്വന്‍സ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് വിജയ് ബാബു നല്‍കിയ ഉത്തരം ഇങ്ങനെയായിരുന്നു.

“ക്യാരക്ടറുകളും സിനിമയും അതില്‍ അഭിനയിച്ചവരുടെ പ്രൊഫൈലുകളും വീണ്ടും വലുതായിരിക്കുകയാണ്. അതുകൊണ്ട് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണിത്. ഞങ്ങള്‍ ശ്രമിക്കാം.”

Latest Stories

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍