'ആരും വന്നില്ല ചേട്ടാ, ചേട്ടന്‍ മാത്രേ വന്നുള്ളൂ', കല്യാണത്തിനിടെ മണി കെട്ടിപ്പിടിച്ച് കണ്ണീര്‍ വാര്‍ത്തു; സുരേഷ് ഗോപിയുടെ വാക്കുകള്‍

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ വിവാഹത്തില്‍ പങ്കെടുത്തുപ്പോഴുണ്ടായ തന്റെ അനുഭവം പങ്കുവച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. കണ്ണ് നിറഞ്ഞാണ് അന്ന് മണി തന്നെ സ്വീകരിച്ചതെന്നും പ്രതീക്ഷിച്ച ആരും വരാത്തതിലുള്ള സങ്കടം മണിക്ക് ഉണ്ടായിരുന്നു എന്നുമാണ് സുരേഷ് ഗോപി പറയുന്നത്. ഒരു ചാനല്‍ പരിപാടിക്കിടെയാണ് സുരേഷ് ഗോപി സംസാരിച്ചത്.

”മണിയുടെ കല്യാണത്തിന് ഞാന്‍ എത്തുമ്പോള്‍ മണി കണ്ണ് നിറഞ്ഞൊരു കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്, ‘ആരും വന്നില്ല ചേട്ടാ, ചേട്ടന്‍ മാത്രേ വന്നുള്ളൂ’ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ച് നിറഞ്ഞിരുന്ന കണ്ണീര്‍ അങ്ങ് തുടച്ചിട്ട് ഒരു ചിരി ചിരിച്ചു. ആ സ്റ്റില്‍ ഇപ്പോഴും ആളുകളുടെ ഇടയില്‍ വൈറലാണ്. മണിയുടെ ഭാര്യ തൊട്ടു പിന്നില്‍ നില്‍പ്പുണ്ട്.”

”കല്യാണ മാലയൊക്കെ അണിഞ്ഞാണെന്നാണ് എന്റെ ഓര്‍മ. അത് എന്റെ മനസില്‍ പതിഞ്ഞ് പോയൊരു ചിത്രമാണ്. അതിന് ശേഷമുള്ള മണിയുടെ ഒരു ചിത്രവും ഞാന്‍ എന്റെ മനസില്‍ പതിപ്പിച്ചിട്ടില്ല” എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. അതേസമയം, മാര്‍ച്ച് 6ന് ആയിരുന്നു കലാഭവന്‍ മണിയുടെ ഒമ്പതാം ചരമവാര്‍ഷികം. മണിയുടെ വിയോഗം ഇന്നും പ്രേക്ഷകര്‍ക്ക് തീരാനോവാണ്.

ആരോഗ്യവാനായിരുന്ന നടന്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത പുറത്ത് വന്നത് ആര്‍ക്കും ഉള്‍കൊള്ളാന്‍ പോലും സാധിച്ചിരുന്നില്ല. ഇതിനോട് അനുബന്ധിച്ച് ദുരുഹൂത ഉയരുകയും മണിയുടെ സുഹൃത്തുക്കളായ താരങ്ങള്‍ക്കെതിരെ വിര്‍മശനങ്ങള്‍ എത്തുകയും ചെയ്തിരുന്നു. 2016 മാര്‍ച്ച് ആറിനാണ് നാല്‍പത്തിയഞ്ചാമത്തെ വയസില്‍ കലാഭവന്‍ മണി അന്തരിച്ചത്.

Latest Stories

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്