സാമന്തയുടെ കാര്യത്തില്‍ ഞാനൊരു പൊസസീവ് മമ്മിയാണ്, അസുഖത്തെ കുറിച്ച് ഞാന്‍ അറിഞ്ഞത്..; രശ്മിക പറയുന്നു

നടി രശ്മിക മന്ദാന ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന വ്യക്തികളില്‍ ഒരാളാണ് സാമന്ത. താരവുമായുള്ള അടുപ്പത്തെ കുറിച്ചും രോഗത്തെ കുറിച്ചും രശ്മിക തുറന്ന് സംസാരിച്ചിരുന്നു. സാമന്തയുടെ കാര്യത്തില്‍ താനൊരു പൊസസീവ് മമ്മിയാണ് എന്നാണ് രശ്മിക ഒരിക്കല്‍ പറഞ്ഞത്. ഈ വാക്കുകളാണ് വൈറലാകുന്നത്.

സാമന്ത ഒരു വണ്ടര്‍ഫുള്‍ ലേഡിയാണ്. അവള്‍ക്ക് മനോഹരമായ ഒരു ഹൃദയമുണ്ട്. തനിക്ക് എപ്പോഴും പ്രൊട്ടക്ട് ചെയ്യാന്‍ തോന്നുന്ന വ്യക്തിയാണ്. അവളുടെ കാര്യത്തില്‍ താനൊരു പൊസസീവ് മമ്മിയാണ്. സാമന്തയ്ക്ക് ഓട്ടോ ഇമ്യൂണ്‍ അസുഖം ബാധിച്ചത് താന്‍ അറിയുന്നത് അവരുടെ പോസ്റ്റ് കണ്ടപ്പോഴാണ്.

ഇതിനെ കുറിച്ച് മറ്റുള്ളവര്‍ അറിയാന്‍ സമയമായി എന്ന് തോന്നുന്നത് വരെ സാമന്ത അതിനെ പറ്റി സംസാരിക്കുമെന്ന് തനിക്ക് തോന്നുന്നില്ല. അവള്‍ക്ക് നല്ലത് വരണമെന്ന് മാത്രമാണ് താന്‍ ആഗ്രഹിക്കുന്നത്. അവളോട് എപ്പോഴും ആരാധനയാണ്.

നേരിടുന്ന പോരാട്ടങ്ങളെല്ലാം വിജയിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്ന ചിലരുണ്ടല്ലോ. സാമന്തയെ കുറിച്ച് താന്‍ ചിന്തിക്കുന്നത് അങ്ങനെയാണ്. അവളെ കുറിച്ച് എപ്പോഴും പൊസസീവായിരിക്കുന്ന വ്യക്തി തന്നെയായിരിക്കും താന്‍. വളരെ പ്രസന്നയായ കരുതലുള്ള സ്നേഹമുള്ള വ്യക്തിയാണ് സാമന്ത.

അവള്‍ക്ക് എല്ലാവരുടെയും സ്നേഹം ലഭിക്കട്ടെ എന്നാണ് രശ്മിക ഗുള്‍ട്ടി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അതേസമയം, രോഗത്തെ അതിജീവിച്ച സാമന്ത തന്റെ പുതിയ സിനിമയായ ‘ശാകുന്തള’ത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ്.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ