ആ നടിയോട് ഒപ്പം അഭിനയിച്ചപ്പോള്‍ അച്ഛന്‍ പരിഭ്രമിച്ചെന്ന് തോന്നിയിട്ടുണ്ട്: ഷോബി തിലകന്‍

മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചപ്പോള്‍ അച്ഛന്‍ നെര്‍വസായെന്ന് തോന്നിയിട്ടുണ്ടെന്ന് ഷോബി തിലകന്‍. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയില്‍ അത് കാണാന്‍ പറ്റുമെന്നും ഇരുവരും മത്സരിച്ച് അഭിനയിച്ച ചിത്രമാണ് അതെന്നും ഷോബി പറഞ്ഞു.

‘മഞ്ജു വാര്യര്‍ എന്ന നടിയെ കുറിച്ച് അസാധ്യ പെര്‍ഫോമന്‍സാണെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയില്‍ അത് കാണാന്‍ പറ്റും. മഞ്ജുവുമായി മത്സരിച്ചുള്ള ഒരഭിനയമായിരുന്നു. അച്ഛന്‍ ചെറുതായി നെര്‍വസായി എന്ന് തോന്നുന്നു.’

‘മഞ്ജുവിന്റെ കൂടെ നിന്ന് താഴെ പോവാന്‍ പാടില്ലല്ലോ. അത്രയ്ക്ക് മനോഹരമായിരുന്നു മഞ്ജുവിന്റെ പ്രകടനം. രണ്ട് പേരും കട്ടക്ക് നിന്നു.’ ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റുമായുള്ള അഭിമുഖത്തില്‍ ഷോബി പറഞ്ഞു.

മഞ്ജു വാര്യരുടെ സിനിമാ ജീവിതം രണ്ടായി പകുത്താല്‍, വളരെ പ്രാധാന്യമേറിയതും നിര്‍ണ്ണായകവുമായ സിനിമയാണ് ‘കണ്ണെഴുതി പൊട്ടുംതൊട്ട്’. അന്ന് വെള്ളിത്തിരയില്‍ നിന്നും മറഞ്ഞ മഞ്ജുവിനെ പ്രേക്ഷകര്‍ കാണുന്നത് വര്‍ഷങ്ങള്‍ക്കിപ്പുറം ‘ഹൗ ഓള്‍ഡ് ആര്‍ യു’വിലാണ്.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്