കാലുയർത്തി ബ്ലൗസിന്റെ കൊളുത്ത് പൊട്ടിക്കേണ്ട സീൻ മമ്മൂക്ക ചെയ്യുമോ എന്ന സംശയമുണ്ടായിരുന്നു, ഞങ്ങൾ അത് തീരെ പ്രതീക്ഷിച്ചില്ല : ശ്വേത മേനോൻ

2009ലെ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണ് ‘പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ’. മികച്ച ചിത്രം, നടൻ, നടി, മേക്കപ്പ് എന്നീ അവാർഡുകൾ സിനിമ നേടിയിരുന്നു. പാലേരി മാണിക്യത്തിൽ മമ്മൂക്കയുടെ കഥാപാത്രത്തെ ചീരു കാണാൻ വരുന്ന രംഗത്തിന്റെ ചിത്രീകരണത്തെ കുറിച്ച് പറയുകയാണ് ശ്വേത മേനോൻ.

പാലേരി മാണിക്യത്തിൽ മമ്മൂക്കയുടെ കഥാപാത്രത്തെ ചീരു കാണാൻ വരുന്ന സീനുണ്ട്. ബ്ലൗസ് ഇട്ടിട്ടുണ്ട്. കാലുയർത്തി അത് പൊട്ടിക്കണം. മമ്മൂക്ക ഇത് ചെയ്യുമോ എന്ന സംശയമുണ്ടായിരുന്നു രഞ്ജിത്തേട്ടന്. അതുകൊണ്ട് ക്ലോസപ്പും ഫീലിം​ഗും എക്സ്പ്രഷനും എല്ലാമെടുത്തു. ഞാൻ വെറുതെ നിന്നാൽ മതി.

കാൽ പൊന്തിക്കുന്ന ഷോട്ട് മാത്രം കിട്ടിയാൽ സീൻ കഴിഞ്ഞു. മമ്മൂക്ക വന്ന് ഇരുന്നു. ശ്വേത, ഒറ്റ വലി ഉണ്ടാകും എന്ന് പറഞ്ഞു. അത് ഞങ്ങൾ തീരെ പ്രതീക്ഷിച്ചില്ല. എക്സ്പ്രഷൻ കാെടുത്തതെല്ലാം മാറ്റി വെച്ചു. ഫുൾ ഷോട്ട് മമ്മൂക്ക ചെയ്തു. അനശ്വരത്തിലെ മമ്മൂക്ക അല്ല പാലേരി മാണിക്യത്തിലെ മമ്മൂക്ക. ഒരു മനുഷ്യനെന്ന നിലയിൽ അദ്ദേഹവും വളർന്നു. ഇന്നത്തെ തലമുറയുമായി ചേർന്നുകൊണ്ടിരിക്കുകയാണ്.

സീനിയറാണ്, ഭരതൻ സാറിന്റെയും അടൂർ സാറിന്റെയും കൂടെ വർക്ക് ചെയ്തു എന്ന് പറഞ്ഞ് ഇരിക്കുന്ന ആൾക്കാരല്ല അവർ. എന്താണ് ആവശ്യം എന്ന് നോക്കുന്നു. അദ്ദേഹമത് ആസ്വദിക്കുന്നയാളാണെന്നും ശ്വേത മേനോൻ പറയുന്നു. വൺ 2 ടോക്സുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

Latest Stories

സേഫാണ്, വിശ്വസിക്കാം...ഭാരത് NCAP 2025-ലെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 5 കാറുകൾ

'റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്ന്'; കൂടത്തായി കൊലപാതക പാരമ്പരയിൽ കോടതിയിൽ മൊഴിയുമായി ഫോറൻസിക് സർജൻ

IND vs ENG: അവരുടെ ഒരൊറ്റ നോ...! അതിപ്പോൾ ചരിത്രമാണ്..., വെള്ളക്കാരൻ്റെ അഹന്ത ഇവിടെ വിലപ്പോവില്ല എന്ന ശക്തമായ സ്റ്റേറ്റ്മെൻ്റ്!!

'ജഗദീഷിന് പുറത്ത് ഹീറോ ഇമേജ്, അമ്മയിലെ അംഗങ്ങൾക്ക് അങ്ങനല്ല'; ആരോപണ വിധേയർ മാറി നിൽക്കണമെന്ന് മാലാ പാർവതി

IND vs ENG: അഞ്ചിൽ തീർക്കണം, സൂപ്പർ താരത്തെ ടീമിലെത്തിച്ച് ഇം​ഗ്ലണ്ടിന്റെ പടപ്പുറപ്പാട്, അതിവേ​ഗ തീരുമാനം

ചരിത്രപരമായ നീക്കം, ഐതിഹാസിക നടപടി; ഓപ്പറേഷന്‍ സിന്ദൂറില്‍ ട്രംപിന്റെ ഇടപെടല്‍ തള്ളി രാജ്‌നാഥി സിംഗ്

'യുഡിഎഫിനെ തിരികെ കൊണ്ടുവരും, ഇല്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകും'; വെള്ളാപ്പള്ളി നടേശന് മറുപടിയുമായി വി ഡി സതീശൻ

IND vs ENG: അവൻ 10 വിക്കറ്റുകൾ വീഴ്ത്തണമെന്നാണോ നിങ്ങൾ പറയുന്നത്?; വിമർശകരുടെ വായടപ്പിച്ച് കപിൽ ദേവ്

ജഡ്ജിയായത് പത്താംക്ലാസുകാരന്‍, തട്ടിയത് ആറ് ലക്ഷം രൂപ; തലസ്ഥാനത്ത് രണ്ട് പേര്‍ അറസ്റ്റില്‍

സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സുമായി ദുൽഖർ, ഞെട്ടിച്ച് ലോക ചാപ്റ്റർ 1: ചന്ദ്ര ടീസർ