ഇനി ഞങ്ങൾ ഒറ്റയ്ക്കല്ല; കല്യാണത്തിന്റെ വിശേഷങ്ങൾ ഒരുമിച്ച് വന്നു പറയാം: പ്രതികരണവുമായി സിബിൻ

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ നടി ആര്യയും ഡിജെ സിബിനും വിവാഹിതരാവുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്നു. സിബിനൊപ്പമുളള ഫോട്ടോയും കുറിപ്പും പങ്കുവച്ചാണ് വിവാഹം നിശ്ചയിച്ച വിവരം ആര്യ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിബിൻ. പ്രണയകഥയും വിവാഹ തിയ്യതിയും പങ്കുവെക്കാമോ എന്ന ചോദ്യത്തിന് ആര്യയ്ക്കൊപ്പം വന്ന് എല്ലാം ഒരുമിച്ച് പറയാം എന്നും എല്ലാം അറിയിക്കും എന്നുമായിരുന്നു സിബിന്റെ മറുപടി.

ഞങ്ങൾ രണ്ടു പേരും ഒരുമിച്ച് വരുന്നുണ്ട് നിങ്ങളോട് സംസാരിക്കാൻ. അപ്പോൾ കല്യാണത്തിന്റെ വിശേഷങ്ങളെല്ലാം പറയാം. ഇനി ഞങ്ങൾ ഒറ്റയ്ക്കല്ല, ഒരുമിച്ചാണ്. അതുകൊണ്ട് ഒരുമിച്ച് എല്ലാ കാര്യങ്ങളും പറയാം. പ്രണയത്തെ കുറിച്ചും അപ്പോൾ പറയാം’ എന്നാണ് സിബിൻ പറഞ്ഞത്.

സ്റ്റാർട്ട് മ്യൂസിക്ക്, ബിഗ് ബോസ് മലയാളം തുടങ്ങിയ ഷോകളിലൂടെയാണ് ഇരുവരെയും പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞത്. ബിഗ് ബോസ് സീസൺ രണ്ടാം പതിപ്പിൽ മത്സരാർഥിയായിരുന്നു ആര്യ. സിബിൻ ബിഗ് ബോസ് ആറാം സീസണിലും പങ്കെടുത്തു. അതിന് മുൻപ് ബഡായി ബംഗ്ലാവ് ഷോയിലൂടെയും ആര്യ പ്രിയങ്കരിയായി.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല