മദ്യവിൽപ്പനശാലകൾക്ക് പൂട്ട് ഏർപ്പെടുത്തിയ വിജയ് സർക്കാരിന്റെ തീരുമാനത്തിന് വിസിലടിച്ച് വിശാൽ; തമിഴ് കുടുംബങ്ങളുടെ ആവശ്യമാണ് വിജയ് നിറവേറ്റിയതെന്ന് കമൽ ഹാസൻ

തമിഴ്‌നാട്ടിൽ അധികാരത്തിൽ വന്നതിന് ശേഷം ആദ്യമായി വിജയ് നടത്തിയ ഔദ്യോഗിക പ്രഖ്യാപനമായിരുന്നു മദ്യവിൽപ്പനശാലകൾക്ക് ഏർപ്പെടുത്തിയ പൂട്ട്. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, ബസ് സ്‌റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകൾ അടയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ അഭിനന്ദനമറിയിച്ച് നടന്മാരായ കമൽഹാസനും വിശാലും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.

അധികാരത്തിലേറിയ ഉടൻ മദ്യശാലകൾ അടയ്ക്കാനുള്ള പ്രഖ്യാപനത്തിന് ഇരുവരും നന്ദി പറഞ്ഞു. ക്ഷേത്രങ്ങൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, ബസ് സ്‌റ്റാൻഡുകൾ എന്നിവിടങ്ങൾക്ക് സമീപമുള്ള മദ്യ വിൽപ്പന ശാലകൾ നീക്കം ചെയ്യണമെന്ന തമിഴ് കുടുംബങ്ങളുടെ നീണ്ട നാളുകളായുള്ള ആവശ്യമാണ് വിജയ് നിറവേറ്റിയതെന്ന് കമൽഹാസൻ പറഞ്ഞു. മദ്യ വിൽപ്പന ഒരിക്കലും ഒരു സർക്കാർ പ്രവർത്തനമായിരിക്കരുത്. മദ്യത്തിൻ്റെ ഒഴുക്ക് നിയന്ത്രിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. തമിഴ്‌നാട് സർക്കാർ ഈ നിലയിലേക്ക് പുരോഗമിക്കണം. ഇന്ന്, 717 മദ്യ വിൽപ്പന ശാലകൾ അടച്ചു കൊണ്ടാണ് ഇത് ആരംഭിച്ചിരിക്കുന്നത്. ഈ സംഖ്യ വർദ്ധിപ്പിക്കേണ്ടതുണ്ട്. ഈ നടപടി തുടരേണ്ടതുണ്ട് എന്നും കമൽഹാസൻ പറഞ്ഞു.

717 മദ്യശാലകൾ, പ്രത്യേകിച്ച് സ്‌കൂളുകൾക്ക് സമീപമുള്ളവ അടച്ചുപൂട്ടാനുള്ള താങ്കളുടെ പ്രഖ്യാപനത്തിന് നന്ദി എന്നായിരുന്നു നടൻ വിശാലിന്റെ പ്രതികരണം. മദ്യവിൽപ്പനശാലകൾക്ക് മുന്നിലൂടെ നടക്കാൻ പ്രയാസപ്പെടുന്ന പെൺകുട്ടികൾക്കൊപ്പം ഞാനും സാധാരണക്കാരായ നിരവധിപേരും നിങ്ങൾക്ക് നന്ദി പറയുന്നു. നമ്മുടെ മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തിലൂടെ എൻ്റെ മുഖത്തും മറ്റനേകം മുഖങ്ങളിലും പുഞ്ചിരിയുണ്ടായി. ഈ തീരുമാനത്തെയും താങ്കളെയും താങ്കളുടെ ഗവൺമെന്റിനെയും ഇന്ന് ഞാൻ സല്യൂട്ട് ചെയ്യട്ടെയെന്നുമാണ് വിശാൽ വിജയിനെ അഭിനന്ദിച്ച് എക്സിൽ കുറിച്ചത്.

Latest Stories

സ്‌ക്രീനിൽ അവതരിപ്പിക്കുന്ന വേഷത്തെക്കാളും വലിയ ഉത്തരവാദിത്തമാണ് ജനം വിജയ്‌യെ ഏൽപ്പിച്ചത് : മലേഷ്യൻ പ്രധാനമന്ത്രി

'കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമാണെന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കണം'; ജി സുധാകരൻ

ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും രൂപപ്പെട്ടു; അടുത്ത 5 ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കും

'ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി, മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം'; കെ മുരളീധരൻ

'ഇവനൊക്കെ കയറിയിരുന്ന് ആസ്വദിച്ചിട്ടാണ് ഇതൊക്കെ പുറത്തുവിടുന്നത്, എന്റെ ചുണ്ട് പൊട്ടിയിരിക്കുകയാണ്'; സബ്സ്ക്രിപ്ഷൻ വീഡിയോ ലീക്ക് ആയതിൽ പ്രതികരിച്ച് രേണു സുധി

ചോദ്യപ്പേപ്പർ ചോർച്ച, നീറ്റ് യുജി പരീക്ഷ റദ്ദാക്കി; പുതിയ തീയതി വൈകാതെ പ്രഖ്യാപിക്കും

റാപിഡോ, ഊബർ, ബൈക്ക് ടാക്സികൾക്ക് പൂട്ടിടാൻ എംവിഡി; നിയമം ലംഘിച്ചാൽ കർശന നടപടി

'ഒരു വോട്ടിന് വിജയിച്ച എംഎൽഎയെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കരുത്'; നിർദേശം നൽകി മദ്രാസ് ഹൈക്കോടതി, ടിവികെയ്ക്ക് തിരിച്ചടി

സ്വർണ വിലയിൽ വർധനവ്; ഈ മാസത്തെ റെക്കോർഡ് നിരക്കിൽ തൊട്ട് സ്വർണം

'വിഡിഎസ് കേരളം ഭരിക്കട്ടെ ഷാഫി കോൺഗ്രസ് നയിക്കട്ടെ'; എറണാകുളത്ത് വി ഡി സതീശനും ഷാഫി പറമ്പിലിനും അനുകൂലമായി ഫ്ലക്സ്