ഗോസിപ്പുകള്‍ പരന്നപ്പോള്‍ നമുക്കൊന്ന് റൊമാന്റിക്കായാലോ എന്ന് മോനിഷ ചോദിച്ചു: തുറന്നു പറഞ്ഞ് വിനീത്

ഒരിടയ്ക്ക് മലയാള സിനിമയിലെ ഹിറ്റ് ജോഡികളായിരുന്നു വിനീതും മോനിഷയും. നഖക്ഷതങ്ങള്‍, ഋതുഭേദം, കനകാംബരങ്ങള്‍, ചമ്പക്കുളം തച്ചന്‍, കമലദളം തുടങ്ങി ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങള്‍ ഹിറ്റായി. പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകളും പരന്നു. ഇപ്പോഴിതാ കാന്‍ ചാനലുമായുള്ള അഭിമുഖത്തില്‍ ഇത്തരം ഗോസിപ്പുകളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന്‍ വിനീത്.

മോനിഷയെ ഞാന്‍ വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന പ്രചരണം ഞാനും കേട്ടിരുന്നു. രണ്ട് ആര്‍ട്ടിസ്റ്റുകള്‍ ഒന്നിച്ച് റൊമാന്റിക് സീനുകളൊക്കെ അഭിനയിക്കുമ്പോള്‍ അതുപോലെയുള്ള പ്രചരണങ്ങള്‍ വരുന്നത് സ്വഭാവികമാണ്. എന്നാല്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു.

ആളുകള്‍ ഇങ്ങനെയൊക്കെ പറയുന്നു, നമുക്കൊന്ന് റൊമാന്‍സ് ചെയ്താലോയെന്ന് മോനിഷ ഒരിക്കല്‍ തമാശക്ക് എന്നോട് ചോദിച്ചിരുന്നു. ഞങ്ങളങ്ങനെയായിരുന്നു,’ വിനീത് പറഞ്ഞു.

മോനിഷ വളരെ റിസര്‍വ്ഡായിരുന്നു. എല്ലാവരുമായും അത്ര അടുക്കില്ല. എന്നാല്‍ എപ്പോഴും ചിരിച്ച് പ്ലസന്റായാണ് സംസാരിക്കുക. ഞങ്ങള്‍ തമ്മില്‍ ഒരു നല്ല സുഹൃദ് ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അതിപ്പോഴും അവരുടെ കുടുംബവുമായും നിലനിര്‍ത്തിപ്പോരുന്നുണ്ട്,’ വിനീത് കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ