കമല്‍ സാര്‍ വിളിച്ചപ്പോള്‍ ഞാന്‍ അത് നിരസിച്ചു, ഏത് കഥാപാത്രം വേണമെങ്കിലും തിരഞ്ഞെടുത്തോളാന്‍ അദ്ദേഹം പറഞ്ഞിരുന്നു..: വിക്രം

‘പൊന്നിയിന്‍ സെല്‍വന്‍’ ചെയ്യാനായി തന്നെ ആദ്യം വിളിച്ചത് കമല്‍ഹാസന്‍ ആയിരുന്നുവെന്ന് വിക്രം. കമല്‍ഹാസന്റെ ക്ഷണം നിരസിച്ചതിനെ കുറിച്ചാണ് വിക്രം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതിഹാസ നോവലായ പൊന്നിയിന്‍ സെല്‍വന്‍ സിനിമയാക്കാന്‍ കമല്‍ഹാസന്‍ ഒരുങ്ങിയിരുന്നുവെങ്കിലും അത് നടന്നില്ല.

‘പിഎസ്2’ ഏപ്രില്‍ 28ന് റിലീസിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് വിക്രം സംസാരിച്ചത്. ”ഏറ്റവും കൗതുകകരമായ കാര്യം എന്തെന്നാല്‍ ഒരിക്കല്‍ കമല്‍ സാര്‍ എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ച് പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കാനുള്ള ആഗ്രഹത്തെ കുറിച്ച് പറഞ്ഞിരുന്നു.”

”ടെലിവിഷന്‍ സീരിയല്‍ ആയി ഒരുക്കാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍. അതില്‍ നീ അഭിനയിക്കണം, ഏത് വേഷം വേണമെങ്കിലും തിരഞ്ഞെടുക്കാം എന്നായിരുന്നു കമല്‍ സാര്‍ എന്നോട് അന്ന് പറഞ്ഞത്. മൂന്ന് കഥാപാത്രങ്ങളില്‍ ഏതെങ്കിലും തിരഞ്ഞെടുക്കാന്‍ എന്നോട് പറഞ്ഞു. ഞാന്‍ ബുക്ക് വായിക്കട്ടെ എന്ന് പറഞ്ഞു.”

”ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്കത് ചെയ്യാന്‍ താത്പര്യമില്ല, ഇത് ടിവിക്ക് വേണ്ടി ആയതു കൊണ്ട് നിങ്ങള്‍ ചിന്തിച്ച് തീരുമാനം എടുക്കണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. പിറ്റേ ദിവസം ഞാന്‍ അദ്ദേഹത്തിനടുത്ത് പോയി ഇത് ബിഗ് സ്‌ക്രീനില്‍ വരാനായാണ് കാത്തിരിക്കുന്നത് എന്നായിരുന്നു പറഞ്ഞത്” എന്നാണ് വിക്രം പറയുന്നത്.

മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ ആദിത്യ കരികാലന്‍ എന്ന കഥാപാത്രമായാണ് വിക്രം വേഷമിടുന്നത്. ആദ്യഭാഗത്തെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഐശ്വര്യ റായ്, തൃഷ, കാര്‍ത്തി, ജയം രവി, പ്രഭു, ജയറാം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Latest Stories

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്