സായ് പല്ലവിയെക്കാള്‍ നല്ലത് തമന്ന തന്നെയെന്ന് വിക്രം

മലയാളത്തില്‍ നിന്ന് തെലുങ്ക് സിനിമാലോകത്തിലേയ്ക്കു ചേക്കേറിയ നടി സായ് പല്ലവി നല്ല തിരക്കിലാണ്. എന്നാല്‍ തെലുങ്ക് സിനിമാലോകത്തു നിന്ന് അത്ര നല്ല വാര്‍ത്തകളൊന്നുമല്ല നടിയെപ്പറ്റി ഈയിടെ പുറത്തു വരുന്നത്. മിഡില്‍ ക്ലാസ് അബ്ബായി എന്ന ചിത്രത്തില്‍ നായകനായ നാനിയോട് സായ് വളരെ മോശമായിട്ട് പെരുമാറിയെന്നും താരം സെറ്റില്‍ നിന്ന് ഇറങ്ങി പോയെന്നും വാര്‍ത്തകളുണ്ടായിരുന്നു.

അതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം കാരുവിലെ നായകന്‍ നാഗശൗര്യയും നടിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.സെറ്റില്‍ വളരെ മോശമായിട്ടാണ് നടിയുടെ പെരുമാറ്റമെന്നും എല്ലാവരെക്കാളും വലുത് താനെന്ന അഹങ്കാര ഭാവമാണ് അവര്‍ക്കെന്നുമായിരുന്നു നാഗശൗര്യയുടെ വെളിപ്പെടുത്തല്‍. ഇപ്പോഴിതാ പുതിയ ഒരു വാര്‍ത്ത കൂടി. വിക്രം നായകനായെത്തിയ സ്‌കെച്ചില്‍ നായികയായി ആദ്യം പരിഗണിച്ചിരുന്നത് സായ് പല്ലവിയെ ആയിരുന്നു. എന്നാല്‍ അവസാന നിമിഷം നടി പിന്മാറുകയും പകരം തമന്ന പ്രധാനവേഷത്തിലെത്തുകയും ചെയ്തു.

സായ് പിന്മാറിയതിനെപ്പറ്റിയും തമന്നയുടെ കഥാപാത്രത്തെ പറ്റിയും ചോദിച്ചപ്പോള്‍ വിക്രം പറഞ്ഞത് ഇങ്ങനെ “ചിത്രത്തിലെ കഥാപാത്രം അവതരിപ്പിക്കാന്‍ സായിയെക്കാള്‍ എന്തു കൊണ്ടും യോഗ്യ തമന്ന തന്നെയാണ്”. താരത്തിന്റെ അഭിപ്രായം കേട്ട് ഞെട്ടിയിരിക്കുകയാണ് സായ് പല്ലവിയുടെ ആരാധകര്‍. നിലവില്‍ ധനുഷ് നായകനാകുന്ന മാരി ടു വിലെ നായിക സായി പല്ലവിയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നു.

Latest Stories

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ