അതിനേക്കാള്‍ വലുതായി എനിക്കിനി എന്തുവേണം; തനിക്കായി കണ്ണുനീരൊഴുക്കിയ ആരാധകരോട് വിക്രം

തങ്കലാനിലെ വിക്രമിന്റെ അമ്പരപ്പിക്കുന്ന പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് അവരെ ഒന്നടങ്കും വിഷമത്തിലാഴ്ത്തിക്കൊണ്ട് റിഹേഴ്‌സല്‍ സമയത്ത് നടന് പരിക്ക് പറ്റിയ വാര്‍ത്ത പുറത്തുവരുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ സുഖ വിവരമന്വേഷിച്ച് എത്തിയവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നടന്‍.

താരത്തിന്റെ വീട്ടിന്റെ പുറത്ത് വന്ന് ആരോഗ്യം വീണ്ടെടുക്കാന്‍ സന്ദേശം അയച്ച ശിവ എന്ന ആരാധകനോടാണ് ചിയാന്‍ മറുപടി നല്‍കിയത്. ‘ഒരുപാട് നന്ദി ശിവ, നിങ്ങളുടെയെല്ലാവരുടെയും പിന്തുണയേക്കാള്‍ വലുതായി എന്താണ് എനിക്കു വേണ്ടത്. ഞാന്‍ വരും’, എന്നായിരുന്നു വിക്രമിന്റെ മറുപടി.

നിലവില്‍ 30 ദിവസത്തെ വിശ്രമത്തിലാണ് വിക്രം. ആക്ഷന്‍ രംഗങ്ങള്‍ പരിശീലിക്കുന്നതിനിടെ വാരിയെല്ലിനായിരുന്നു ഒടിവ് സംഭവിച്ചത്. ഒരു പിരീഡ് ഡ്രാമ ചിത്രമാണ് തങ്കലാന്‍. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കെജിഎഫില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ഹോളിവുഡ് ചിത്രം ‘അപ്പോകലിപ്‌റ്റോ’യെ അനുസ്മരിപ്പിക്കും വിധമായിരുന്നു പുറത്തുവന്ന മേക്കിംഗ് വീഡിയോ. അന്‍പ് അറിവ് ആണ് ആക്ഷന്‍ കൊറിയോഗ്രഫി.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം