വേലുത്തമ്പി ദളവയാകാൻ പൃഥ്വിരാജ്; വിജി തമ്പി ചിത്രം ഒരുങ്ങുന്നത് പാൻ ഇന്ത്യൻ ലെവലിൽ

2017 ൽ പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിച്ച ‘വേലുത്തമ്പി ദളവ’ എന്ന സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകൻ വിജി തമ്പി. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്നാണ് വിജി തമ്പി പറയുന്നത്. ദിലീപിനെ നായകനാക്കി പുറത്തിറങ്ങിയ ‘നാടോടിമന്നൻ’ ആയിരുന്നു വിജി തമ്പിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.

കൂടാതെ പാൻ ഇന്ത്യൻ സിനിമയായിട്ടാണ് വേലുത്തമ്പി ദളവ ലക്ഷ്യമിടുന്നത് എന്നും ഏകദേശം പത്ത് വർഷത്തിൽ കൂടുതലായി ഈ സിനിമ ആലോചിക്കാൻ തുടങ്ങിയിട്ട് എന്നുമാണ് വിജി തമ്പി പറയുന്നത്. വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന നേതാവ് കൂടിയാണ് വിജി തമ്പി.

“പൃഥ്വിരാജിന്റെ എമ്പുരാൻ എന്ന സിനിമയ്ക്ക് ശേഷം ചിത്രീകരണം ആരംഭിക്കാമെന്ന തീരുമാനത്തിൽ ആണ് ഇപ്പോൾ. സ്ക്രിപ്റ്റിം​ഗ് ഒക്കെ കഴിഞ്ഞു. ഇതിന്റെ ഇം​ഗ്ലീഷ് പതിപ്പും ഉണ്ടാകും. ഒറിജിനൽ ബ്രിട്ടീഷ് ആർട്ടിസ്റ്റുകളും സിനിമയിൽ ഉണ്ടാകും. നിർമാതാക്കളുടെ കാര്യത്തിൽ ഫൈനൽ ആകാനുണ്ട്. രൺജി പണിക്കർ ആണ് തിരക്കഥ ഒരുക്കിയത്. അഞ്ച് വർഷം എടുത്താണ് സ്ക്രിപ്റ്റ് എഴുതിയത്. സിനിമയുടെ ഭൂരിഭാ​ഗം കാര്യങ്ങളും കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിലേക്ക് ഒരു 70-80 ദിവസം പൃഥ്വിരാജിനെ ആവശ്യമാണ്. മൂന്ന് ​ഗെറ്റപ്പാണ്.

പൃഥ്വിരാജ് എപ്പോഴാണോ ഫ്രീ ആയെത്തുന്നത് അപ്പോൾ തന്നെ സിനിമ തുടങ്ങും. ചിത്രത്തിൽ അഭിനയിക്കാൻ രാജു എപ്പോഴേ റെഡിയായി നിൽക്കുകയാണ്. യഥാർത്ഥത്തിൽ ആടുജീവിതം ചെയ്യാൻ പോയപ്പോഴാണ് കാര്യങ്ങളിൽ മാറ്റം വന്നത്. എന്തായാലും 2025ൽ സിനിമ നടക്കും. ബി​ഗ് ബജറ്റ് സിനിമയാണത്. വളരെ മാനങ്ങൾ ഉള്ളൊരു കഥാപാത്രം ആണ് ദളവ. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയക്കാരനാണ് അദ്ദേഹം” കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജി തമ്പി പുതിയസിനിമയെ കുറിച്ച് സംസാരിച്ചത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ