സിനിമ കാണാന്‍ വരുന്നവരെ പറ്റിക്കരുത്; തന്റെ നിബന്ധന വെളിപ്പെടുത്തി മക്കള്‍ സെല്‍വന്‍

തെന്നിന്ത്യന്‍ സിനിമപ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന താരമാണ് വിജയ സേതുപതി. തമിഴിലാണ് സജീവമെങ്കിലും മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും നടന്‍ പ്രത്യക്ഷപ്പെടാറുണ്ട്. വിജയ് സേതുപതിയുടെ ചിത്രങ്ങളെല്ലം ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകര്‍ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ സിനിമ തിരഞ്ഞെടുക്കുന്ന രീതി എങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കഥയാണ് പ്രധാനകാര്യം. കഥ ഉത്തേജിപ്പിക്കണം. സിനിമ കാണാന്‍ വരുന്നവരെ തൃപ്തിപ്പെടുത്തണം. അവരെ പറ്റിക്കരുത്. പടം ഹിറ്റായാലും ഫ്‌ലോപ് ആയാലും എന്തു സംഭവിച്ചു എന്നു നോക്കാറുണ്ട്. ചിലപ്പോള്‍ പടം നല്ലതാകും. എന്നാല്‍ റിലീസ് ചെയ്ത രീതി ശരിയായെന്നു വരില്ല. അല്ലെങ്കില്‍ മറ്റു കാരണങ്ങള്‍ ഉണ്ടാകും. ചിലപ്പോള്‍ പടത്തിന്റെ പ്രമോഷന്‍ ശരിയാവില്ല. അങ്ങനെവന്നാല്‍ സിനിമ ഇറങ്ങിയതുതന്നെ പലരും അറിയാതെവരും. അപ്പോള്‍ എല്ലാ വശവും നോക്കണം. അദ്ദേഹം മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

‘മാര്‍ക്കോണി മത്തായി’ എന്ന ജയറാം ചിത്രത്തിന് ശേഷം വിജയ് സേതുപതിയെത്തുന്ന രണ്ടാമത്തെ മലയാള ചിത്രം ’19(1)(എ)’ അണിയറയിലൊരുങ്ങുകയാണ്. ചിത്രത്തില്‍ ഒരു എഴുത്തുകാരന്റെ വേഷമാണ് വിജയ് സേതുപതിയുടേത്. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യം പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ 19നെയാണ് ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത്.

ഈ ചിത്രത്തില്‍ നായിക- നായക സങ്കല്‍പമില്ലെന്ന് സംവിധായക ഇന്ദു വി എസ് വ്യക്തമാക്കിയിരുന്നു.ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ് തുടങ്ങിയവരും സിനിമയിലെ പ്രധാന കഥാപാത്രങ്ങളാണ്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്.

മനീഷ് മാധവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫാണ്. ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത് വിജയ് ശങ്കറാണ്. ഗാനരചന അന്‍വര്‍ അലി, സൗണ്ട് ഡിസൈന്‍ ജയദേവന്‍ ചക്കാടത്ത്.

Latest Stories

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം

അക്കാര്യം മനസില്‍ കണ്ടാണ് ഞാന്‍ വോട്ട് ചെയ്തത്; ഇന്ത്യന്‍ പൗരത്വം ലഭിച്ചതിന് ശേഷം ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍

ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐഎസ് ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍; ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു