'ലെെ​ഗർ നൂറ് കോടി കളക്ഷൻ നേടിയാൽ കേരളത്തിലെ എല്ലാ മാധ്യമപ്രവർത്തകർക്കും ജവാൻ '; ഓഫറുമായി വിജയ് ദേവരകൊണ്ട

ലെെ​ഗർ നൂറ് കോടി കളക്ഷൻ നേടിയാൽ കേരളത്തിലെ എല്ലാ മാധ്യമപ്രവർത്തകർക്കും ജവാൻ വാങ്ങി നൽകുമെന്ന് വിജയ് ദേവരകൊണ്ട.തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രെമോഷന്റെ ഭാ​ഗമായി കൊച്ചിയിൽ നടന്ന പരിപാടിക്കിടയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ലെെ​ഗർ നൂറു കോടി കളക്ഷൻ നേടിയാൽ എങ്ങനെയാവും ആഘോഷിക്കുക എന്നായിരുന്നു അദ്ദേഹത്തോടുള്ള ഒരു ചോദ്യം.

താൻ മിനിമം 200 കോടിയിൽ നിന്നാണ് എണ്ണാൻ ആരംഭിക്കു എന്നും ഈ ചിത്രം കേരളത്തിൽ വമ്പൻ വിജയമായാൽ ഇവിടെ വന്നു മാധ്യമ പ്രവർത്തകർക്കൊപ്പം ജവാൻ കഴിച്ച് ആഘോഷിക്കുമെന്നാണ് വിജയ് പറഞ്ഞത്. വിജയ് ദേവരകൊണ്ട, അനന്യപൂരി എന്നിവരെ പ്രധാന കഥാപാത്രമാക്കി പുരി ജഗനാഥ്‌ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ലൈഗർ.

കരൺ ജൊഹറിന്റെ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ രമ്യ കൃഷ്ണൻ, റോണിത് റോയ്, അലി ബാഷ, മകരന്ധ് ദേശ്പാണ്ഡെ, വിഷു റെഡ്‌ഡി, അബ്ദുൽ ഖാദിർ അമിൻ എന്നിവരും ബോക്സിങ് ഇതിഹാസമായ മൈക്ക് ടൈസനും അഭിനയിച്ചിട്ടുണ്ട്.

അനന്യ പാണ്ഡെ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന് ക്യാമറ ചെയ്തിരിക്കുന്നത് വിഷ്ണു ശർമയാണ്, എഡിറ്റ് ചെയ്തത് ജുനൈദ് സിദ്ദിഖി എന്നിവരാണ്. ബോക്സിങിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഇതിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങളെന്നിവ സൂപ്പർ ഹിറ്റാണ്. തനിഷ്‌ക് ബാഗ്ചിയാണ്, ആറ് പാട്ടുകളും ഏഴ് ആക്ഷൻ രംഗങ്ങളുമുള്ള ഈ ചിത്രത്തിന് സംഗീതം പകർന്നത്.

Latest Stories

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം