എട്ട് വര്‍ഷം മുമ്പ് സിനിമാ സെറ്റില്‍ കണ്ട അതേ പെണ്‍കുട്ടി, ഞങ്ങള്‍ക്ക് അവള്‍ ഭാഗ്യവതിയാണ്: വിജയ് ദേവരകൊണ്ട

രശ്മിക മന്ദാനയുടെ ‘ദ ഗേള്‍ഫ്രണ്ട്’ സിനിമയുടെ ടീസര്‍ പങ്കുവച്ച് നടന്‍ വിജയ് ദേവരകൊണ്ട. രശ്മികയും വിജയ്‌യും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കുന്നിടെ ആയിരുന്നു വിജയ് ദേവരകൊണ്ട തന്റെ പുതിയ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യുമെന്ന് രശ്മിക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘ബോയ്ഫ്രണ്ട് ഗേള്‍ഫ്രണ്ടിനെ അവതരിപ്പിക്കുന്നു’ എന്ന കമന്റുകളും ഇതിന് താഴെ എത്തിയിരുന്നു.

ടീസറിലെ ഓരോ രംഗവും ഇഷ്ടമായെന്നും സിനിമ കാണാനുള്ള ആവേശത്തിലാണെന്നും വിജയ് ദേവരകൊണ്ട ടീസര്‍ അവതരിപ്പിച്ചു കൊണ്ട് എക്സില്‍ കുറിച്ചു. ”ഞങ്ങളില്‍ പല അഭിനേതാക്കള്‍ക്കും അവര്‍ ഭാഗ്യവതിയായിരുന്നു. ഞങ്ങളുടെ വലിയ വിജയങ്ങളുടെയും ഭാഗമായി. ഒരു അഭിനേതാവായും താരമായും വളര്‍ന്നു.”

”എന്നാല്‍ ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ സിനിമാ സെറ്റില്‍ 8 വര്‍ഷം മുമ്പ് കണ്ട അതേ പെണ്‍കുട്ടിയായി തുടരുന്നു” എന്നാണ് രശ്മികയെ കുറിച്ച് നടന്‍ എക്‌സില്‍ കുറിച്ചത്. സിനിമക്ക് വിജയാശംസകള്‍ നേര്‍ന്നാണ് നടന്‍ പോസ്റ്റ് അവസാനിപ്പിച്ചത്. അതേസമയം, രശ്മികയുടെതായി പുറത്തിറങ്ങിയ ‘പുഷ്പ 2’ കാണാനായി നടി വിജയ് ദേവരകൊണ്ടയുടെ കുടുംബത്തിനൊപ്പം എത്തിയിരുന്നു.

വിജയ് ദേവരകൊണ്ടയുടെ അമ്മ ദേവരകൊണ്ട മാധവി, സഹോദരന്‍ ആനന്ദ് ദേവരകൊണ്ട എന്നിവര്‍ക്കൊപ്പമാണ് രശ്മിക സിനിമ കാണാനെത്തിയത്. എന്നാല്‍, വിജയ് ദേവരകൊണ്ട ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. വിജയ്‌യും രശ്മികയും അടുത്ത് തന്നെ വിവാഹിതരാകുമെന്ന വാര്‍ത്തകളും അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല്‍ താരങ്ങള്‍ പ്രതികരിച്ചിട്ടില്ല.

Latest Stories

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം