കാലില്‍ റബ്ബര്‍ ചെരുപ്പും കൈയ്യില്‍ 1000 രൂപയും മാത്രമായി അന്നിവിടെ വന്നു.. എന്നാല്‍ അതേ സ്ഥലത്ത് ഇന്ന്..: വിഘ്‌നേശ് ശിവന്‍

2012ല്‍ ‘പോടാ പോടി’ എന്ന ചിത്രം സംവിധാനം ചെയ്താണ് വിഘ്‌നേശ് ശിവന്‍ സിനിമരംഗത്തേക്ക് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ‘വേലയില്ലാ പട്ടധാരി’, ‘നാനും റൗഡി താന്‍’ തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഒരുക്കി തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളായി വിഘ്‌നേശ് മാറി.

ഇപ്പോഴിതാ ജീവിതത്തില്‍ താന്‍ നടന്നു കയറിയ വഴികളുടെ ഓര്‍മ്മ പുതുക്കി എത്തിയിരിക്കുകയാണ് വിഘ്‌നേശ് ശിവന്‍. യന്‍താരയ്ക്കും മക്കള്‍ക്കുമൊപ്പം നില്‍ക്കുന്നൊരു ചിത്രം പോസ്റ്റ് ചെയ്ത ശേഷമായിരുന്നു വിഘ്‌നേശ് തന്റെ പഴയകാല ജീവിതം ഓര്‍ത്തെടുത്തത്.

നഹോങ് കോങിലെ ഡിസ്നി ലാന്‍ഡ് റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രമാണ് വിഘ്‌നേശ് പങ്കുവച്ചത്. 12 വര്‍ഷത്തിന് മുമ്പ് ഒരു റബ്ബര്‍ ചെരുപ്പുമിട്ട് 1000 രൂപയുമായി ഇതേ സ്ഥലത്ത് എത്തിയതിനെ കുറിച്ചാണ് വിഘ്‌നേശ് പറയുന്നത്. അവിടെ ഇന്ന് ഭാര്യക്കും മക്കള്‍ക്കുമൊപ്പം നില്‍ക്കുന്നതിന്റെ സന്തോഷവും സംവിധായകന്‍ പങ്കുവയ്ക്കുന്നുണ്ട്.

”12 വര്‍ഷത്തിന് മുമ്പ് റബ്ബര്‍ ചെരുപ്പുമിട്ട്, കൈയ്യില്‍ വെറും ആയിരം രൂപയുമായി പോടാ പോടി സിനിമയുടെ ഷൂട്ടിംഗിനായി അനുമതി ചോദിക്കാന്‍ വേണ്ടി ഇവിടെ വന്നിരുന്നു. ഇന്ന് എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങള്‍ക്കൊപ്പവും ഭാര്യക്കൊപ്പവും ഇവിടെ എത്താന്‍ കഴിഞ്ഞതില്‍ സംതൃപ്തി തോന്നി” എന്നാണ് വിഘ്‌നേശ് കുറിച്ചിരിക്കുന്നത്.

അതേസമയം, ചിമ്പവും വരലക്ഷ്മിയും ഒന്നിച്ച ചിത്രമായിരുന്നു വിഘ്‌നേശ് ഒരുക്കിയ പോടാ പോടി. വരലക്ഷ്മിയുടെ ആദ്യ സിനിമ കൂടിയാണ് പോടാ പോടി. ‘ലൈഫ് ഇന്‍ഷുറന്‍സ് കോപ്പറേഷന്‍’ എന്ന സിനിമയാണ് വിഘ്‌നേശ് ശിവന്റെതായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ എല്‍ഐസി കമ്പനി രംഗത്തെത്തിയതോടെ സിനിമ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ