ലോകത്തിലെ എല്ലാ വിജയ് ആരാധകരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു..; വിവാദത്തില്‍ കുടുങ്ങി വിഘ്‌നേശ് ശിവന്‍, കാര്യമിതാണ്..

‘ലിയോ’യെ കുറിച്ചുള്ള വിവാദങ്ങള്‍ ഉയരുന്നതിനിടെ വിജയ്‌യും ലോകേഷ് കനകരാജും തമ്മില്‍ ശത്രുതയിലാണെന്ന് അഭ്യൂഹങ്ങള്‍. സോഷ്യല്‍ മീഡിയയിലാണ് ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ലിയോയിലെ ‘നാ റെഡി താ’ എന്ന ഗാനത്തിന് ശേഷം ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ രൂപപ്പെട്ടു എന്നാണ് ചിലരുടെ കണ്ടെത്തലുകള്‍.

അതിന് ശേഷമുള്ള പ്രമോഷനുകളിലൊന്നും ലോകേഷ്, വിജയ് എന്ന ഹാഷ്ടാഗ് പോസ്റ്റ് ചെയ്തില്ല എന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതിന്റെ പേരില്‍ പ്രശ്നത്തിലായിരിക്കുന്നത് സംവിധായകന്‍ വിഘ്നേഷ് ശിവനാണ്. വിജയ്‌യും ലോകേഷും തെറ്റിപ്പിരിഞ്ഞു എന്ന ഒരു പോസ്റ്റിന് ലൈക്ക് ചെയ്തതോടെയാണ് വിഘ്‌നേഷ് എയറിലായത്.

സംഭവം വിവാദമായതോടെ ക്ഷമാപണവുമായി വിഘ്നേഷ് തന്നെ രംഗത്തെത്തി. പോസ്റ്റ് വായിച്ചു നോക്കാതെ ലൈക്ക് ചെയ്യുകയായിരുന്നു എന്നാണ് വിഘ്നേഷ് കുറിച്ചത്. കൂടാതെ നയന്‍താരയേയും തൃഷയേയും കുറിച്ചുള്ള ഒരു വീഡിയോയും ലൈക്ക് ചെയ്തിരുന്നു. ഇതിനെ കുറിച്ചും വിഘ്‌നേഷ് വ്യക്തമാക്കി.

”പ്രിയപ്പെട്ട വിജയ് ആരാധകരെ, ലോകി ആരാധകരെ… നിങ്ങളെ ആശയക്കുഴപ്പത്തിലാക്കിയതിന് ക്ഷമ ചോദിക്കുന്നു. ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത് കാണാതെ ലോകിയുടെ അഭിമുഖം മാത്രം കണ്ടാണ് ഞാന്‍ അത് ലൈക്ക് ചെയ്തത്. കാരണം ഞാന്‍ ലോകിയുടെ സിനിമകളുടേയും അഭിമുഖങ്ങളുടേയും വലിയ ആരാധകനാണ്.”

”ദളപതി വിജയ് സാറിന്റെ ലിയോയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് ഞാന്‍ കാത്തിരിക്കുന്നത്. ലോകി ബ്രോയുടെ ചിത്രം കണ്ട പോലെ തന്നെ നയന്റെ ഒരു വീഡിയോ ക്ലിപ്പും ഞാന്‍ കാണുകയുണ്ടായി. അതിമനോഹരമായ പ്രകടനം കാഴ്ചവച്ചിട്ടുള്ള എന്റെ പ്രിയപ്പെട്ട രംഗം കണ്ടപ്പോള്‍ ഞാന്‍ അത് അപ്പോള്‍ തന്നെ ലൈക്ക് ചെയ്യുകയായിരുന്നു.”

”എന്റെ തെറ്റാണ്. ഞാന്‍ അതിലെ വീഡിയോ കാണുകയോ ട്വീറ്റ് വായിക്കുകയോ ചെയ്തില്ല. ഞാന്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായുണ്ട്. ഇങ്ങനെയൊരു ചെറിയ തെറ്റ് എന്റെ ഭാഗത്ത് നിന്നുണ്ടായി. ലോകത്തിലെ എല്ലാ വിജയ് ആരാധകരോടും ഞാന്‍ ക്ഷമ പറയുന്നു” എന്ന് വിഘ്‌നേഷ് ട്വീറ്റ് ചെയ്തു.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു