എന്ത് മനുഷ്യനാണ്, ഇയാൾക്കുമില്ലേ പങ്കാളിയെന്ന് ‍ഞാൻ ഓർത്തു, ഇന്റിമേറ്റ് സീൻ ചെയ്യേണ്ടി വന്നതിനെ കുറിച്ച് നടി വിദ്യ ബാലൻ

അഭിനയ പ്രാധാന്യമുളള റോളുകളിലൂടെ ബോളിവുഡിൽ തിളങ്ങിനിൽക്കുന്ന താരങ്ങളിൽ ഒരാളാണ് നടി വിദ്യ ബാലൻ. രണ്ട് പതിറ്റാണ്ട് പിന്നിട്ട സിനിമാ കരിയറാണ് നടിയുടേത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ വിദ്യ തന്റെ കരിയറിൽ നേടി. സിനിമയുടെ തുടക്കകാലത്ത് നടന്ന ഒരു സംഭവം ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് വിദ്യ ബാലൻ. കരിയറിന്റെ തുടക്കത്തിൽ‌ അഭിനയിച്ചൊരു പ്രണയ രംഗത്തെക്കുറിച്ചാണ് നടി വെളിപ്പെടുത്തിയത്.

തനിക്കൊപ്പം അഭിനയിച്ച നടൻ പല്ല് തേക്കാതെ വന്ന ഓർമയാണ് വിദ്യ ബാലൻ പങ്കുവച്ചത്. “ആ നടൻ അന്ന് ചൈനീസ് ഭക്ഷണം കഴിച്ചിട്ടാണ് ഇന്റിമേറ്റ് രംഗത്തിന്റെ ഷൂട്ടിങ്ങിന് വന്നത്. സീൻ ചിത്രീകരിക്കുന്ന സമയം അയാളിൽ നിന്ന് വെളുത്തുള്ളിയുടേയും സോയ സോസിന്റേയും മണം കിട്ടുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ച ശേഷം അയാൾ പല്ല തേച്ചിട്ടില്ലെന്ന് എനിക്ക് മനസിലായി.

നിനക്കൊരു പങ്കാളിയില്ലേ? എന്ന് ഞാൻ മനസിൽ പറഞ്ഞു. ഇന്റിമേറ്റ് രംഗം ചിത്രീകരിക്കാൻ വരുന്നതിന് മുമ്പ് അദ്ദേഹത്തിന് പല്ലു തേക്കാൻ തോന്നിയില്ലേ എന്ന് ആലോചിച്ചു. പക്ഷെ ഞാൻ മിന്റ് ഓഫർ ചെയ്തില്ല. അന്ന് ഞാൻ വളരെ പുതിയ ആളായിരുന്നു, വല്ലാത്ത പേടിയുമുണ്ടായിരുന്നു”, വിദ്യ ബാലൻ അഭിമുഖത്തിൽ ഓർത്തെടുത്തു.

Latest Stories

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്