ഞാന്‍ മതവിശ്വാസിയാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല, സ്പിരിച്വല്‍ ആയി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്: വിദ്യാ ബാലന്‍

മതവിശ്വാസി ആയി അറിയപ്പെടാന്‍ അല്ല, സ്പിരിച്വല്‍ ആയി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് ബോളിവുഡ് നടി വിദ്യാ ബാലന്‍. പിടിഐയുമായുള്ള അഭിമുഖത്തിലാണ് വിദ്യ ഇക്കാര്യം പറഞ്ഞത്. മതവിശ്വാസികളെന്ന് വിളിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന ധാരാളം പേരെ തനിക്കറിയാമെന്നും അവരില്‍ ഒരാളാണ് താനെന്നും വിദ്യ പറയുന്നു. വിദ്യയുടേതായി അടുത്തിറങ്ങിയ മിഷന്‍ മംഗളില്‍ ദൈവഭക്തയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞയുടെ വേഷത്തിലായിരുന്നു വിദ്യ.

“മതം ഇന്ന് വ്യാഖ്യാനിക്കപ്പെടുന്ന രീതിയില്‍ ഒരു പ്രശ്‌നമുണ്ടെന്ന് തോന്നുന്നു. ഞാന്‍ മതവിശ്വാസിയാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എപ്പോഴും സ്പിരിച്വല്‍ എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. മതം എന്നത് അസഹിഷ്ണുത എന്നതിന്റെ പര്യായമായി മാറിയതിനാല്‍ മതം ഒരു നെഗറ്റീവ് അര്‍ത്ഥമായിത്തീര്‍ന്നു. അല്ലെങ്കില്‍ അങ്ങനെ ഒരു അര്‍ത്ഥം നേടിയെടുത്തിരിക്കുന്നു. എന്നാല്‍ ശാസ്ത്രവും മതവും പരസ്പരം മാറി നില്‍ക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്.” വിദ്യാ ബാലന്‍ പറഞ്ഞു.


മംഗള്‍യാന്‍ ദൗത്യത്തിന്റെ കഥ പറയുന്ന ചിത്രമാണ് അക്ഷയ് കുമാര്‍ നായകനായെത്തിയ മിഷന്‍ മംഗള്‍. മലയാളികളുടെ പ്രിയ താരം നിത്യ മേനോന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് മിഷന്‍ മംഗള്‍. ഐഎസ്ആര്‍ഒയിലെ ഒരു സാറ്റലൈറ്റ് ഡിസൈനറായാണ് നിത്യ ചിത്രത്തില്‍ വേഷമിടുന്നത്. നിത്യ മേനോന് പുറമെ വിദ്യാ ബാലന്‍, തപ്സി പന്നു, സൊനാക്ഷി സിന്‍ഹ, ക്രിതി കുല്‍ഹരി, ശര്‍മ്മന്‍ ജോഷി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രം ജഗന്‍ ശക്തിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Latest Stories

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു

ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ 'മറികൊത്തല്‍' വഴിപാട്; കണ്ണൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

എന്തുകൊണ്ട് സഞ്ജുവിന്റെ വിക്കറ്റ് അമിതമായി ആഘോഷിച്ചു, വിമർശകർക്ക് മറുപടിയുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ; പറയുന്നത് ഇങ്ങനെ

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ

നടി ഷാലിന്‍ സോയ പ്രണയത്തില്‍; കാമുകന്‍ പ്രമുഖ തമിഴ് യൂട്യൂബര്‍

എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.69