'ശ്രീവിദ്യയുടെ പല തീരുമാനങ്ങളും തെറ്റായിരുന്നു, അതിൻ്റെ കുറച്ച് ഒക്കെ ലളിതയും അനുഭവിച്ചിരുന്നു'; തുറന്ന് പറഞ്ഞ് വിധു ബാല

മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരായിരുന്നു ശ്രീവിദ്യയും കെപിഎസ് ലളിതയും. ഇപ്പോഴിതാ ഇരുവരെയും പറ്റി നടി വിധുബാല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മനോരമയിലെ നേരെ ചൊവ്വെ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ശ്രീവിദ്യയും ലളിതയുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചത്. ശ്രീവിദ്യയുടെ പല തീരുമാനങ്ങളും തെറ്റായിരുന്നുവെന്നാണ് വിധുബാല പറയുന്നത്.

ശ്രീവിദ്യയുടെയും കെപിഎസി ലളിതയുടെയും ജീവിതം താരതമ്യപ്പെടുത്തുക എന്ന് പറഞ്ഞാൽ പറ്റില്ല. ശ്രീവിദ്യക്ക് കുടുംബത്തിന്റെ പിന്തുണ ലഭിച്ചിട്ടില്ല. എല്ലാവരുമുണ്ടായിട്ടും ഒറ്റപെട്ട് ജീവിച്ച വ്യക്തിയാണ് അവർ. ശ്രീവിദ്യയുടെ അടുത്ത സുഹൃത്തുക്കളിലൊരാൾ ആയിരുന്നു താൻ. പലപ്പോഴും പല തീരുമാനങ്ങൾ അവർ എടുക്കുമ്പോൾ വിദ്യാ അത് ശരിയല്ലെന്ന് താൻ തന്നെ പല തവണ പറഞ്ഞിട്ടുണ്ട്.

പക്ഷെ വിദ്യയ്ക്ക് അത് മനസ്സിലാവില്ലായിരുന്നു. വിദ്യയുടെ സാഹചര്യത്തിൽ ആ തീരുമാനമായിരിക്കും ശരി. ഒരാളുടെ ജീവിതവും മറ്റൊരാളുടെ ജീവിതവും ഒരു സൈക്കോളജിസ്റ്റ് എന്ന നിലയിൽ താരതമ്യം ചെയ്യാൻ പറ്റില്ല. കെപിഎസി ലളിതയുടെ ജീവിതത്തിൽ താൻ ഒരുപാട് ചൂഴ്ന്ന് നോക്കിയിട്ടില്ല. തനിക്കത് വേണമെന്ന് തോന്നിയിട്ടില്ല. പക്ഷെ അവർ ജീവിതത്തിൽ സന്തോഷത്തിലല്ലായിരുന്നു. ഒരുപാട് പ്രശ്നങ്ങൾ അവർക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും വിധുബാല പറഞ്ഞു.

സ്ത്രീകൾ അനുഭവിക്കുന്ന ചില പ്രശ്നങ്ങളിൽ സമാനതകളുണ്ട്. എല്ലാ മേഖലയിലും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നം ലെെം​ഗിക പീഡനമാണ്. സിനിമയെന്നല്ല വീട്ടിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീയിൽ നിന്ന് തുടങ്ങി ഐടി മേഖലയിലുള്ള സ്ത്രീകളുമുൾപ്പെടെ എല്ലാവരും അത് നേരിടേണ്ടി വരുന്നെന്നും വിധുബാല പറഞ്ഞു. വിട പറഞ്ഞ സംവിധായകൻ ഭരതനുമായി ബന്ധപ്പെട്ട് ശ്രീവിദ്യയുടെ പേര് മുമ്പ് ഇടയ്ക്കിടെ ഉയർന്നു വരാറുണ്ടായിരുന്നു.

ഇരുവരും പ്രണയത്തിലായത് അക്കാലത്ത് സിനിമാ ലോകത്ത് മിക്കവർക്കും അറിയാമായിരുന്നു. എന്നാൽ ഭരതൻ പിന്നീട് വിവാഹം കഴിച്ചത് നടി കെപിഎസി ലളിതയെ ആയിരുന്നു. എന്നാൽ വിവാഹ ശേഷവും ഭരതൻ ശ്രീവിദ്യയുമായുള്ള അടുപ്പം തുടർന്നിരുന്നത്രെ. ശ്രീവിദ്യയുടെ പേരെടുത്ത് പറയാതെ കെപിഎസി ലളിത തന്നെ ഇതേപറ്റി മുമ്പ് സംസാരിച്ചിട്ടുമുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക