'ആ നാറി അവളെയും കൊണ്ട് പോയി'; ആദ്യ പ്രണയവും തേപ്പും പറഞ്ഞ് വിധു പ്രതാപ്

തനിക്ക് കിട്ടിയ തേപ്പിനെ കുറിച്ച് പറഞ്ഞ് ഗായകന്‍ വിധു പ്രതാപ്. പ്രീ-ഡിഗ്രി ഫസ്റ്റ് ഇയറിന് പഠിക്കുന്ന പെണ്‍കുട്ടിയോടായിരുന്നു പ്രണയം. പ്രീ-ഡിഗ്രി പാസായി. അങ്ങനെ പഠനം കഴിഞ്ഞ് വിധു ഡിഗ്രിക്ക് ജോയിന്‍ ചെയ്യാന്‍ നില്‍ക്കുമ്പോഴായിരുന്നു ഒരു തേപ്പ് ഉള്‍പ്പെടെ കിട്ടിയത്.

ടെലിവിഷന്‍ അവതാരകയും നര്‍ത്തകിയും ആയിരുന്ന ദീപ്തിയെയാണ് വിധു പ്രതാപ് വിവാഹം കഴിച്ചത്. ഒരു ഷോയ്ക്കിടെ വിധു പ്രതാപ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നി.

ഡിഗ്രിക്ക് പഠിക്കാന്‍ ജോയിന്‍ ചെയ്യാന്‍ തുടങ്ങിയ സമയത്ത് ഒരു ഗ്യാപ്പ് അനുഭവപ്പെട്ടു. ഡിഗ്രിക്ക് ചേരാനുള്ള ഗ്യാപ്പില്‍ ‘വേറൊരു നാറി അവളെയും കൊണ്ട് പോയി’ എന്നാണ് വിധു പറയുന്നത്. പിന്നീടാണ് അറിഞ്ഞത് അവള്‍ക്കൊപ്പം നടന്ന അവളുടെ സുഹൃത്ത് തന്നെയാണ് അവളെ അടിച്ചു കൊണ്ട് പൊയത് എന്നാണ് വിധു പ്രതാപ് പറയുന്നത്.

താരത്തിന്റെ നഷ്ട പ്രണയകഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. 2008ല്‍ ആയിരുന്നു ദീപ്തിയുടെയും വിധുവിന്റെയും വിവാഹം. അതേസമയം, പാട്ടിന്റെ ലോകത്ത് സജീവമാണ് വിധു പ്രതാപ്. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു സിനിമയില്‍ പാടുന്നത്.

‘പാദമുദ്ര’ എന്ന സിനിമയിലാണ് ആദ്യഗാനം പാടിയത്. എന്നാല്‍ ഒരു പിന്നണിഗായകന്‍ എന്ന നിലയില്‍ കരിയര്‍ ആരംഭിക്കുന്നത് 1999 ‘ദേവദാസി’ എന്ന ചിത്രത്തില്‍ ‘പൊന്‍വസന്തം’ എന്ന ഗാനം പാടിക്കൊണ്ടാണ്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ