മുടി ചീകി മാന്യമായ വസ്ത്രം ധരിച്ച് വരാമായിരുന്നു, വിജയ്‌ക്കെതിരെ ജെയിംസ് വസന്തന്‍, പൊങ്കാലയിട്ട് ആരാധകര്‍

തിയേറ്റര്‍ റിലീസിനായി ഒരുങ്ങുകയാണ് ് വിജയ് ചിത്രമായ ‘വാരിസ്’. ചിത്രത്തിന്റെ ഗംഭീര ഓഡിയോ ലോഞ്ചിലെ വിജയ് യുടെ വാക്കുകള്‍ വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഈ ചടങ്ങിനെത്തിയപ്പോള്‍ വിജയ് ധരിച്ച വസ്ത്രത്തിനെതിരെ ഇപ്പോള്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. സംഗീതസംവിധായകനും അവതാരകനുമായ ജെയിംസ് വസന്തനാണ് വിജയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

വെളുത്ത പാന്റ്‌സും പെയ്ല്‍ ഗ്രീന്‍ ഷര്‍ട്ടുമാണ് ‘വാരിസ്’ ഓഡിയോ ലോഞ്ചിനെത്തിയപ്പോള്‍ വിജയ് ധരിച്ചിരുന്നത്. വലിയ ആരാധകവൃന്ദമുള്ള വിജയ് യെ പോലൊരു താരം പൊതുചടങ്ങിനെത്തുമ്പോള്‍ ശരിയായി വസ്ത്രം ധരിക്കാമായിരുന്നെന്നും യുവാക്കള്‍ക്ക് സ്വയം ഒരുദാഹരണമാകാമായിരുന്നെന്നും ജെയിംസ് വസന്തന്‍ എഴുതി.

‘മുടിയെങ്കിലും നല്ല രീതിയില്‍ ചീകാമായിരുന്നു. ലാളിത്യവും ഔചിത്യവും രണ്ടാണ്. ജോലിക്കോ ഇന്റര്‍വ്യൂവിനോ പോകുമ്പോള്‍ എന്തുകൊണ്ടാണ് നമ്മള്‍ ഉത്തരവാദിത്വത്തോടെ വസ്ത്രം ധരിക്കുന്നത്. ഓരോയിടത്തിനും ചേരുന്ന രീതിയിലുള്ള ഒരു വസ്ത്രധാരണശൈലി ഉണ്ടാവും.

സിനിമകളില്‍ എല്ലാത്തരം ആഡംബര വസ്ത്രങ്ങളും ധരിക്കുന്നതില്‍ നിങ്ങള്‍ മടുത്തുവെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ ലളിതമായിരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ നിങ്ങള്‍ പൊതുവേദിയിലും അങ്ങനെ തന്നെയിരിക്കുന്നു.

നിങ്ങളെ സ്‌നേഹിക്കുന്ന യുവാക്കള്‍ ഇതെല്ലാം കാണുന്നുണ്ട്. ഒരു നായകന്‍ മനോഹരമായി വസ്ത്രം ധരിച്ചുവന്നാല്‍ ഏറ്റവും ആദ്യം സന്തോഷിക്കുന്നത് അയാളുടെ ആരാധകനായിരിക്കും.’ ജെയിംസ് വസന്തന്‍ എഴുതി. എന്നാല്‍ വസന്തന്റെ ഈ കുറിപ്പിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് വിജയ് ആരാധകര്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ