മൂന്നാം വിവാഹവും തകര്‍ന്നു; വീണ്ടും പ്രണയത്തിലാണെന്ന് വനിത വിജയകുമാര്‍

നടി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹവും വിവാഹമോചനവും വാര്‍ത്തകളില്‍ ഇടം നേടിയതാണ്. വിഷ്വല്‍ ഇഫക്ട്‌സ് ഡയറക്ടറായ പീറ്റര്‍ പോളിനെ ആയിരുന്നു വനിത വിവാഹം ചെയ്തത്. വഴക്കിനെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോഴിതാ, വീണ്ടും പ്രണയത്തിലായി എന്നാണ് വനിത വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം വനിത പറഞ്ഞിരിക്കുന്നത്.

നിങ്ങള്‍ സന്തോഷവതിയാണോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് വനിതയുടെ പോസ്റ്റ്. നടന്‍ റിയാസ് ഖാന്റെ ഭാര്യയും നടിയുമായ ഉമ റിയാസിനെ ടാഗ് ചെയ്ത് കൊണ്ടാണ് വനിത മറുപടി. ഇതോടെ പോസ്റ്റ് വന്‍ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂണ്‍ 27-ന് ആയിരുന്നു വനിതയുടെയും പീറ്ററിന്റെയും വിവാഹം.

ഈ വിവാഹത്തിന് എതിരെ പീറ്ററിന്റെ ആദ്യ ഭാര്യ എലിസബത്തും രംഗത്തെത്തിയിരുന്നു. ഏറെ ചര്‍ച്ചയായ ഒന്ന് കൂടിയായിരുന്നു ഈ വിവാഹം. ഒക്ടോബര്‍ പകുതിയോടെയാണ് തങ്ങള്‍ പിരിഞ്ഞുവെന്ന് വനിത വ്യക്തമാക്കിയത്. പീറ്റര്‍ ഇപ്പോള്‍ കുടുംബത്തിനൊപ്പമാണ് എന്നാണ് വനിത പറഞ്ഞത്. ഇനി ആദ്യ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം പോയാലും തനിക്ക് സന്തോഷമാണ്. മദ്യവും പുകവലിയും മാത്രമായിരുന്നു കഴിഞ്ഞ നാളുകളില്‍ പീറ്ററിന്റെ ജീവിതം.

ഇതിനെ തുടര്‍ന്ന് ഹൃദയാഘാതം വന്നിരുന്നു. കുടിച്ച് ലക്കുകെട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകും. മദ്യം കുടിക്കാന്‍ സിനിമാ സുഹൃത്തുക്കളോടും മറ്റും കടം ചോദിക്കും. ഇതോടെ ഇവരൊക്കെ തന്നെ വിളിച്ച് തിരക്കാന്‍ തുടങ്ങി. ഒരാഴ്ച ഭക്ഷണം പോലും കഴിക്കാതെ മദ്യം മാത്രമാണ് കഴിച്ചത്. സോഷ്യല്‍ മീഡിയ മുഴുവന്‍ തങ്ങളെ കുറിച്ചുള്ള ട്രോളുകള്‍ അദ്ദേഹത്തെ തളര്‍ത്തിയിട്ടുണ്ടാകും എന്നാണ് വനിത പ്രതികരിക്കുന്നത്. തങ്ങള്‍ ഗോവ യാത്ര പോയതിന് പിന്നാലെയാണ് പീറ്ററിന്റെ ചേട്ടന്‍ മരിക്കുന്നത്.

അസ്വസ്ഥനായ അദ്ദേഹത്തിന് പണം കൊടുത്ത് വീട്ടിലേക്ക് താന്‍ പറഞ്ഞു വിടുകയായിരുന്നു. എന്നാല്‍ പീറ്റര്‍ വീട്ടിലെത്തിയിട്ടില്ല. ഫോണ്‍ ഓഫാണ്. എന്നാല്‍ പലയിടത്തും അദ്ദേഹം പോകുന്നുണ്ടെന്ന് താന്‍ അറിഞ്ഞു. ഒരു കുടുംബം താന്‍ തകര്‍ത്തു എന്ന് പറയുന്നവരോട്, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വീടും കുടുംബവുമില്ലാതെ കഴിയുന്ന ഒരാള്‍ക്ക് താനൊരു കുടുംബം ഉണ്ടാക്കി കൊടുത്തു എന്നാണ് വനിത പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക