ദുഷ്ടശക്തികളോട് യുദ്ധം ചെയ്ത് ഒടുവില്‍ പീറ്റര്‍ സമാധാനം കണ്ടെത്തി; മുന്‍ഭര്‍ത്താവിന്റെ മരണത്തെ കുറിച്ച് വനിതാ വിജയകുമാര്‍

നടി വനിതാ വിജയകുമാറിന്റെ മുന്‍ഭര്‍ത്താവ് പീറ്റര്‍ പോള്‍ അന്തരിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പീറ്ററിന് ആദരാഞ്ജലികള്‍ നേര്‍ന്ന് വനിത ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ദുഷ്ട ശക്തികളോട് യുദ്ധം ചെയ്ത് ഒടുവില്‍ സമാധാനം കണ്ടെത്തിയിരിക്കുന്നു. പീറ്റര്‍ നേരിട്ടത് വലിയ മാനസികാഘാതമാണെന്നും വനിത കുറിപ്പില്‍ പരാമര്‍ശിച്ചു.

2020 ലായിരുന്നു വനിതയുടെയും പീറ്ററിന്റെയും വിവാഹം. വനിതയുടെ മൂന്നാമത്തേതും പീറ്ററിന്റെ രണ്ടാമത്തെയും വിവാഹമായിരുന്നു. അതേ വര്‍ഷം തന്നെ തങ്ങള്‍ വേര്‍പിരിയുകയാണെന്ന് വനിത പ്രഖ്യാപിച്ചിരുന്നു.

പീറ്റര്‍ അമിതമായ മദ്യപാനത്തിനും പുകവലിക്കും അടിമയായിരുന്നുവെന്നും അതിനെത്തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയും പീറ്ററിന്റെ മുന്‍ ഭാര്യ എലിസബത്തിനെയും മകനെയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്നും വനിത വ്യക്തമാക്കിയിരുന്നു.

ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിക്കാതെ വീണ്ടും പുകവലി തുടങ്ങി രോഗിയായ പീറ്ററിന്റെ ആശുപത്രി ബില്ലും മറ്റുമായി 15 ലക്ഷത്തോളം രൂപ ചെലവായെന്നും വനിത പറഞ്ഞിരുന്നു. മദ്യപാനം നിര്‍ത്താന്‍ അദ്ദേഹം തയ്യാറാവാത്തതിനാല്‍ വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്നും വനിത പറഞ്ഞിരുന്നു.

Latest Stories

ടി20 ലോകകപ്പ് 2024:ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്...; സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഇന്ത്യന്‍ മുന്‍ താരം

കുറഞ്ഞ സമയത്തില്‍ വലിയ മഴയുണ്ടാകുന്ന പ്രതിഭാസം; മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയത്തിനും സാധ്യത; മൂന്ന് ജില്ലകളില്‍ റെഡും എട്ടു ജില്ലകളില്‍ ഓറഞ്ചും അലര്‍ട്ട്

ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ കേരളത്തില്‍ ഇന്ന് ഔദ്യോഗിക ദുഖാചരണം; ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍