'ചാനലുതോറും കയറി ഇരുന്ന് വർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിച്ചക്കാനോ ഞങ്ങൾക്ക് മനസ്സില്ല'; ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന

അമ്മ സംഘടനയുടെ അംഗത്വത്തിൽ നിന്നും രാജിവച്ച നടി ലക്ഷ്‌മിപ്രിയക്ക് മറുപടിയുമായി നടി ഉഷ ഹസീന. അമ്മ സംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹംഞങ്ങൾ പൊളിച്ചടുക്കിയതിന്റെ ആ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടേ ഞങ്ങൾ രാജി കണക്കാക്കുന്നുള്ളു എന്ന് ഉഷ ഹസീന ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട എന്നും ഉഷ ഹസീന പറയുന്നു.

ലക്ഷ്മിപ്രിയ ഇന്നലെ രാത്രി തനിക്കും പൊന്നമ്മ ചേച്ചിക്കും ഒരു മെസേജ് അയച്ചിട്ടുണ്ടെന്നും അതിലെ മാറ്റർ തന്നെ ഫേസ്ബുക്കിലും അവർ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് എന്നും ഉഷ ഹസീന കുറിച്ചു. ലക്ഷ്മിപ്രിയ ഒരു കാര്യം മനസ്സിലാക്കണം ചാനലായ ചാനലുതോറും കയറി ഇരുന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിച്ചക്കാനോ ഞങ്ങൾക്ക് മനസ്സില്ല എന്ന് ഉഷ ഹസീന പറയുന്നു.

അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ, അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട് അതാണ്‌ ശെരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു. ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡി യിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു. ജനിച്ച മതത്തെയും പരിശുദ്ധ ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം എനിക്ക് കാണുകയും വേണ്ട എന്നും ഉഷ ഹസീന പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ശ്രീമതി ലക്ഷ്മി പ്രിയ ഇന്നലെ രാത്രി എനിക്കും പൊന്നമ്മ ചേച്ചിക്കും ഒരു msg അയച്ചിട്ടുണ്ട്. അതിലെ മാറ്റർ തന്നെ fb യിലും അവർ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ശ്രീമതി ലക്ഷ്മി പ്രിയ ഒരു കാര്യം മനസ്സിലാക്കണം ചാനലായ ചാനലുതോറും കയറി ഇരുന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിച്ചക്കാനോ ഞങ്ങൾക്ക് മനസ്സില്ല. അമ്മ സംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹംഞങ്ങൾ പൊളിച്ചടുക്കിയതിന്റെ ആ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടേ ഞങ്ങൾ ഇതിനെ കണക്കാക്കുന്നുള്ളു. അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ….അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട് അതാണ്‌ ശെരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു… ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡി യിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു. ജനിച്ച മതത്തെയും പരിശുദ്ധ ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം എനിക്ക് കാണുകയും വേണ്ട.

Latest Stories

'ആരുടെയും ഔദാര്യത്തിലല്ല, ടിവികെ സർക്കാർ രൂപീകരിച്ചത് ജനങ്ങളുടെ അനുമതിയോടെ'; എം കെ സ്റ്റാലിനെയും ഉദയനിധി സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയുടെ തീപ്പൊരി പ്രസംഗം

'ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരം മെസ്സി, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ തവണ നിലപാടുമാറ്റിയ മുഖ്യമന്ത്രി വി ഡി സതീശൻ'; പരിഹസിച്ച് എം ബി രാജേഷ്

'മദ്യനയം വലിയ അഴിമതിലക്ഷ്യം വെച്ച് അതിവേഗത്തിൽ തീർപ്പാക്കിയ നടപടി, ദുരവ്യാപക സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും'; കെ സുരേന്ദ്രൻ

ആഗോള അവയവവിപണി, ദാരിദ്ര്യം, തൊഴിലാളി ചൂഷണം

'തീർപ്പാക്കാത്ത ബാധ്യത മാത്രം 3511 കോടി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും വകമാറ്റി; 2024 - 25 വർഷത്തെ സിഎജി റിപ്പോർട്ട് സഭയിൽ

'തൂഫാൻ കെയറുമായി' ആസ്റ്റർ മെഡിസിറ്റി സഹകരിക്കും; ഡോക്ടർ ആസാദ് മൂപ്പനുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തര മന്ത്രി

ഖത്തറിലെ ഗ്യാസ് പ്ലാന്റിലുണ്ടായ സ്ഫോടനം;12 ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ മരിച്ചു

നീലേശ്വരം ടിപ്പർ ലോറി അപകടം; ഡ്രൈവർക്ക് ടിപ്പർ ഓടിക്കാനുള്ള ലൈസൻസ് ഇല്ല, വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിൽ; ഫിറ്റ്നസ് റദ്ദാക്കി ആർടിഒ

'അമ്മ' സംഘടനയുമായി ബന്ധപ്പെട്ട് സ്ഥാനങ്ങൾ വഹിക്കാൻ ആഗ്രഹിക്കുന്നില്ല, ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ; അൻസിബ ഹസൻ

'വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ബക്കാര്‍ഡിക്ക് വേണ്ടി'; പ്രതിപക്ഷ നേതാവിന്റെ ആരോപണം ചട്ടവിരുദ്ധ നടപടിയെന്ന് മുഖ്യമന്ത്രി, സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് ആവശ്യം