കുഞ്ഞ് കുഴിയിലേക്ക് നോക്കരുത്, കുട്ടി വീഴുമ്പോള്‍ പട്ടി കുരയ്ക്കണം.. ആ സിനിമ വലിയ റിസ്‌ക് ആയിരുന്നു: ഉര്‍വശി

മലയാള സിനിമയില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് ‘മാളൂട്ടി’. കുഴല്‍ക്കിണറില്‍ കുഞ്ഞ് വീഴുന്നതും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമ ഇന്നും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ ഉണ്ടായ റിസ്‌ക്കിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഉര്‍വശി ഇപ്പോള്‍.

”മാളൂട്ടിയുടെ ഷൂട്ടിംഗില്‍ കുട്ടിയെ കുഴിയില്‍ ചാടിക്കുന്നതില്‍ വലിയ റിസ്‌കുണ്ടായിരുന്നു. മാളൂട്ടി സിനിമയിലേത് പോലെ കുഴല്‍ക്കിണറില്‍ കുഞ്ഞുങ്ങള്‍ വീഴുന്ന കേസുകള്‍ ഇന്നും നമ്മള്‍ എത്രയോ കേള്‍ക്കുന്നു. അതിന് ഒരു പരിഹാരം ഉണ്ടാക്കാന്‍ പറ്റിയിട്ടില്ലല്ലോ. ആ സിനിമയിലെ മാളൂട്ടിക്ക് ഒരു പട്ടിക്കുട്ടിയുണ്ട്.”

”അതുപോലെ കുഴിയില്‍ വീഴാനായി കുഞ്ഞ് ഓടി വരുമ്പോള്‍ കുഴിയിലേക്ക് നോക്കരുത്. അവിടെ ഒരു കുഴി നേരത്തെ തന്നെ എടുത്ത് വെച്ചിട്ടുള്ളതുകൊണ്ട് ഷോട്ട് വരുമ്പോള്‍ കുട്ടി അറിയാതെ കുഴിയിലേക്ക് നോക്കും. അതുപോലെ കുട്ടി കുഴിയില്‍ വീണ് കഴിയുമ്പോള്‍ ഒപ്പമുള്ള പട്ടി കുഴിയിലേക്ക് നോക്കി കുരയ്ക്കണം.”

”അത് അങ്ങനെ കുരപ്പിക്കും. മദ്രാസില്‍ നിന്നും വന്ന പട്ടിക്കുട്ടിയും ട്രെയിനറുമായിരുന്നു. മെയിന്‍ ട്രെയിനറിനൊപ്പം ഒരു പയ്യന്‍ കൂടി ഉണ്ടായിരുന്നു. അവനാണ് അതിനെ കുളിപ്പിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്നത്. അവസാനം ഈ പയ്യന്റെ ശബ്ദം ടേപ്പ് റിക്കോര്‍ഡറില്‍ സേവ് ചെയ്തിട്ട് ഈ കുഴിയില്‍ വെച്ചു.”

”അങ്ങനെയാണ് പട്ടി ഓടി വന്ന് കുഴിയില്‍ നോക്കി കുരയ്ക്കുന്ന രംഗം ഷൂട്ട് ചെയ്തത്. മാളൂട്ടിയുടേത് ഭയങ്കര പ്രയാസമുള്ള വര്‍ക്ക് തന്നെയായിരുന്നു. പിന്നീട് മദ്രാസില്‍ വന്ന് ടണല്‍ രണ്ടായി ചെയ്തിട്ടാണ് കുട്ടി വേരില്‍ കുടുങ്ങിയിരിക്കുന്ന ഭാഗങ്ങള്‍ അടക്കം ചിത്രീകരിച്ചത്” എന്നാണ് ഉര്‍വശി പറയുന്നത്.

Latest Stories

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍