'ശ്രീരാമജ്യോതി തെളിക്കാത്തവരും ജയ് ശ്രീറാം വിളിക്കാത്തവരും എന്റെ സിനിമ കാണണ്ട'; ഉണ്ണി മുകുന്ദന്റെ വാക്കുകള്‍! സത്യാവസ്ഥ ഇതാണ്..

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖം എന്ന വിമര്‍ശനങ്ങള്‍ക്ക് എപ്പോഴും ഇരയാവാറുള്ള താരമാണ് ഉണ്ണി മുകുന്ദന്‍. വര്‍ഗീയത നിറഞ്ഞ ആക്രമണങ്ങള്‍ മിക്കപ്പോഴും താരത്തിനെതിരെ ഉയരാറുമുണ്ട്. തന്റെ സിനിമയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍. തന്റെ ഏറ്റവും പുതിയ ചിത്രം ‘ജയ് ഗണേഷി’ന്റെ റിലീസിന് മുമ്പ് തന്നെ അതിനെ തകര്‍ക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഉണ്ണി. ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ച ഒരു പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.

മനോരമ ന്യൂസിന്റെ ലോഗോ വച്ചു കൊണ്ടുള്ള ഒരു ഫാക്ട് ചെക്ക് ന്യൂസിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ടാണ് ഉണ്ണിയുടെ പ്രതികരണം. ”ശ്രീരാമജ്യോതി തെളിക്കാത്തവരും ഉച്ചത്തില്‍ ജയ് ശ്രീറാം വിളിക്കാത്തവരും എന്റെ സിനിമ കാണണ്ട” എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞുവെന്ന് വ്യക്തമാക്കുന്ന സ്‌ക്രീന്‍ ഷോട്ട് ആണ് താരം പങ്കുവച്ചിരിക്കുന്നത്. തനിക്ക് വാട്‌സ്ആപ്പില്‍ ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ആണിതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നടന്റെ പോസ്റ്റ്.

”റിലീസ് ചെയ്യാത്ത ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ വേണ്ടി നിങ്ങള്‍ എത്രത്തോളം താഴ്ന്നു പോകുന്നുണ്ട് എന്ന് കാണുന്നുണ്ട്. ഒരു സിനിമയെ കൊല്ലാന്‍ ലക്ഷ്യമിട്ട് നടക്കുന്ന ഈ കാര്യം ജനുവരി 1 മുതല്‍ ആരംഭിച്ച് ഇപ്പോഴും തുടരുകയാണ്. ഞാന്‍ ഒരിക്കലും നടത്താത്ത പ്രസ്താവനകളും, ഒരിക്കലും പറയാത്ത വാക്കുകളുമാണ് ഒരു സിനിമയെ തകര്‍ക്കാന്‍ വേണ്ടി പ്രചരിക്കുന്നത്. അത് ആര് ചെയ്താലും, എനിക്ക് ഉറപ്പോടെ പറയാന്‍ കഴിയും, ഞാനോ എന്റെ സിനിമയോ പരാജയപ്പെടുമെന്നത് നിങ്ങളുടെ സ്വപ്നങ്ങളില്‍ മാത്രം നടക്കുന്ന ഒന്നായിരിക്കും.”

”എനിക്ക് മെസേജ് അയച്ച മാന്യനോട് ഞാന്‍ പറഞ്ഞത് പോലെ തന്നെ ഇവിടെയും പറയുന്നു, എന്നെ അറിയുന്നവര്‍ വിവേകത്തോടെ പെരുമാറും. സിനിമയില്‍ കാണാം. ജയ് ഗണേഷ് ഏപ്രില്‍ 11 നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ എത്തും. ജയ് ഗണേഷിനൊപ്പം (ഉണ്ണി മുകുന്ദന്‍ ഫിലിംസ് ആദ്യമായി വിതരണം ചെയ്യുന്ന ചിത്രമാകും ഇത്” എന്നാണ് ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. സിനിമ പ്രഖ്യാപിച്ചതു മുതല്‍ തന്നെ വിമര്‍ശനങ്ങളില്‍ നിറഞ്ഞിരുന്നു. ഒറ്റപ്പാലത്തെ ഗണേശോത്സവത്തില്‍ വച്ചായിരുന്നു ഉണ്ണി മുകുന്ദന്‍ സിനിമ പ്രഖ്യാപിച്ചത്. ജയ് ഗണേഷ് എന്ന പേരാണ് വിവാദത്തിന് ഇടയാക്കിയത്. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ‘മാളികപ്പുറം’ എന്ന ചിത്രത്തില്‍ അയ്യപ്പനായി വേഷമിട്ടതിന് പിന്നാലെയാണ് ജയ് ഗണേഷില്‍ ഗണപതിയായി നടന്‍ എത്തുന്നത് എന്നായിരുന്നു ആദ്യം എത്തിയ റിപ്പോര്‍ട്ടുകള്‍. മിത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു സിനിമ പ്രഖ്യാപിച്ചിരുന്നത് എന്നതും സിനിമ വിവാദത്തിലാകാന്‍ കാരണമായി. എന്നാല്‍ സിനിമയ്ക്ക് മിത്ത് വിവാദവുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ രംഗത്തെത്തിയിരുന്നു. മിത്ത് വിവാദം വരുന്നതിനും ഒരു മാസം മുമ്പായിരുന്നു സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, ഉണ്ണി മുകുന്ദനൊപ്പം ജോമോള്‍, ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജ് നിര്‍വ്വഹിക്കുന്നു. ഹരീഷ് പ്രതാപ് ആണ് എഡിറ്റിംഗ്, ശങ്കര്‍ ശര്‍മ്മ സംഗീതവും നിര്‍വ്വഹിക്കുന്നു.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ